കോവിഡിനെ നേരിടാൻ അക്യുപങ്ചർ; വ്യാജ പ്രചരണം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ജില്ലയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെയുള്ള 25 കേസുകളിലായി 30 പേരുടെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തി
കൊച്ചി: അക്യുപങ്ചർ ചികിത്സയിലൂടെ കാറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് വ്യാജ പ്രചരണം നടത്തിയ ആളെ തൃശൂർ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്വദേശിയായ പരീതിനെയാണ് അറസ്റ്റ് ചെയ്തത്.
പരീത് അഡ്മിനായ ഉദ്യമം വാട്സ്ആപ് കൂട്ടായ്മയിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. കോവിഡ് 19 സൗജന്യ അക്യുപങ്ചർ പ്രതിരോധ ചികിത്സ ഗ്രൂപ്പ് അംഗങ്ങൾ പ്രയോജനപ്പെടുത്തണം എന്ന രീതിയിലായിരുന്നു സന്ദേശം.
സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് ഇയാൾ പരസ്യ പ്രചരണം നടത്തിയത്. ഡെപ്യുട്ടി ഡി.എം.ഒ ഡോക്ടർ സതീഷിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
ജില്ലയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെയുള്ള 25 കേസുകളിലായി 30 പേരുടെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തി.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Location :
First Published :
March 21, 2020 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡിനെ നേരിടാൻ അക്യുപങ്ചർ; വ്യാജ പ്രചരണം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ


