നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | ഈ വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാനാകുമോ? നിര്‍മ്മാണ കമ്പനികള്‍ പറയുന്നതിങ്ങനെ

  Covid Vaccine | ഈ വാക്‌സിനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാനാകുമോ? നിര്‍മ്മാണ കമ്പനികള്‍ പറയുന്നതിങ്ങനെ

  വാക്സിനേഷന്‍ എടുത്തവരും ബൂസ്റ്റര്‍ ഡോസ് എടുത്തവരുമായ ആളുകള്‍ക്ക് ഒമിക്റോണ്‍ വേരിയന്റ് ബാധിച്ചേക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്

  • Share this:
   പുതിയ കോവിഡ് 19 ( covid 19) വേരിയന്റായ ഒമിക്രോണ്‍ (omicron) ലോകമെമ്പാടും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 57 രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് കോവിഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ വേരിയന്റ് നേരിയ ലക്ഷണങ്ങള്‍ മാത്രമാണോ ഉണ്ടാക്കുന്നതെന്നും ഇപ്പോൾ വ്യക്തമല്ല.

   എന്നാല്‍ നിലവിലുള്ള കോവിഡ് പ്രതിരോധ വാക്സിനുകളില്‍ (covid vaccine) നിന്ന് രക്ഷപ്പെടാനുള്ള കഴിവ് ഒമിക്രോണിന് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക്കല്‍.ഡിയുമായി നടത്തിയ ഒരു അഭിമുഖത്തിൽ ബെര്‍ലിനിലെ ചാരിറ്റ് ആശുപത്രിയിലെ ചീഫ് വൈറോളജിസ്റ്റ് ക്രിസ്റ്റ്യന്‍ ഡ്രോസ്റ്റണ്‍, ഒമിക്രോണിന്റെ വ്യാപനത്തിന്റെ വേഗതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാരണം, ദക്ഷിണാഫ്രിക്കയിലും യുകെയിലും ഓരോ മൂന്നോ നാലോ ദിവസം കൂടുന്തോറും കേസുകളുടെ എണ്ണം ഇരട്ടിയാകുകയാണ്.

   നിലവിലുള്ള വാക്‌സിനുകളുടെ സംരക്ഷണത്തിൽ നിന്ന് ഒമിക്‌റോണിന് രക്ഷപ്പെടാന്‍ കഴിയുമെന്ന് വൈറോളജിസ്റ്റുകള്‍ ആശങ്കാകുലരാണ്. വാക്സിനേഷന്‍ എടുത്തവരും ബൂസ്റ്റര്‍ ഡോസ് എടുത്തവരുമായ ആളുകള്‍ക്ക് ഒമിക്റോണ്‍ വേരിയന്റ് ബാധിച്ചേക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്വാഭാവികമായും വാക്‌സിന്‍-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡികള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ നിന്ന് വൈറസിനെ തടയാന്‍ കഴിയില്ല.

   എന്നിരുന്നാലും, വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ അവരുടെ വാക്സിനുകള്‍ക്ക് ഒമിക്രോണ്‍ വേരിയന്റിനെതിരെ പോരാടാനുള്ള കഴിവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഫൈസര്‍(pfizer) ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്ന് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞാല്‍ ഒമിക്രോണ്‍ വേരിയന്റിനെ നിര്‍വീര്യമാക്കാനുള്ള കഴിവുണ്ടെന്ന് പ്രാഥമിക ലബോറട്ടറി പഠനം തെളിയിച്ചു. ബൂസ്റ്റര്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് ഒരു മാസത്തിന് ശേഷം ഒമൈക്രോണ്‍ വേരിയന്റിനെ നിര്‍വീര്യമാക്കി. ആന്റിബോഡികള്‍ 25 മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ മൂന്നാമത്തെ ഡോസ് കൂടുതല്‍ ശക്തമായ സംരക്ഷണം നല്‍കുമെന്ന് ലബോറട്ടറി പഠനം അവകാശപ്പെട്ടു.

   മോഡേണ (moderna) വാക്സിനെ സംബന്ധിച്ചിടത്തോളം, വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് എത്ര കാലം മുമ്പ് കുത്തിവെയ്പ്പ് ലഭിച്ചു എന്നതിനെ ആശ്രയിച്ച് സംരക്ഷണം ലഭിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ ബര്‍ട്ടണ്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ കോവിഡ് വാക്സിനുകളില്‍ ഒന്ന് എടുക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും നല്ല നടപടിയെന്ന് ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഇതുവരെ, വിപുലമായ പഠനമോ ഗവേഷണമോ നടന്നിട്ടില്ലാത്തതിനാല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ തീവ്രതയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങളൊന്നും ലഭ്യമല്ല.

   അതേസമയം, പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധനവ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇത് മൂന്നാം തരംഗത്തിന്റെ പ്രേരക ഉറവിടമായി ഇത് മാറിയേക്കാം. കോവിഡ് മൂന്നാം തരംഗം 2022 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രത്യാഘാതങ്ങള്‍ നേരിയതായിരിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നു. 18 മ്യൂട്ടേഷനുകളുള്ള ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് സ്പൈക്ക് പ്രോട്ടീനില്‍ 30ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, പുതിയ കോവിഡ് വകഭേദത്തിന് വാക്‌സിനിലൂടെ ലഭിക്കുന്ന പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിഞ്ഞേക്കും.
   Published by:Karthika M
   First published: