advertisement

സി.സി .മുകുന്ദൻ എംഎൽഎയെ സിപിഐ പുറത്താക്കി; നടപടി സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ

Last Updated:

നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുകുന്ദൻ ഉന്നയിച്ചത്

News18
News18
തൃശൂർ: എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി. നാട്ടിക നിയമസഭാ മണ്ഡലത്തിൽ വീണ്ടും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുകുന്ദൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കടുത്ത നടപടിയുമായി സിപിഐ രംഗത്തെത്തിയത്.
നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുകുന്ദൻ ഉന്നയിച്ചത്. നാട്ടികയിലേത് 'പേയ്‌മെന്റ് സീറ്റ്' ആണെന്ന് അദ്ദേഹം പരസ്യമായി ആക്ഷേപിച്ചു. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ആവശ്യമെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും മുകുന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക നേതൃത്വവുമായുള്ള അകൽച്ചയും പാർട്ടി കമ്മിറ്റികളിലെ അസാന്നിധ്യവുമാണ് മുകുന്ദന് തിരിച്ചടിയായതെന്നാണ് സൂചന. നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിച്ച എതിർപ്പ് തൃശൂർ ജില്ലാ ഘടകം ശരിവെക്കുകയായിരുന്നു. സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ പ്രത്യേകമായി യോഗം ചേർന്നാണ് ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി ഉറപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി.സി .മുകുന്ദൻ എംഎൽഎയെ സിപിഐ പുറത്താക്കി; നടപടി സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement