Covid 19 | കോവിഡ് ആശങ്കയിൽ തലസ്ഥാന നഗരി; കണ്ടെയ്ൻമെന്റ് സോണുകളിൽ നാളെ മുതൽ സ്രവ പരിശോധന

Last Updated:

60 വയസിന് മുകളിലുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.

തിരുവനന്തപുരം: നാലു പേർക്ക് കോവിഡ്  ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ തലസ്ഥാന നഗരി. രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടിക വിപുലമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ്  മണക്കാട്, ആറ്റുകാൽ, കാലടി വാർഡുകളിലായി കിടക്കുന്ന അഞ്ച് പ്രദേശങ്ങൾ  ജൂൺ 20 മുതൽ കണ്ടൈമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടെ നാളെ മുതൽ സ്രവ പരിശോധന ആരംഭിക്കും.
ആറ്റുകാൽ പ്രദേശത്തു മൂന്ന് ടീമുകളായി 60 വീടുകൾ സന്ദർശിച്ചു. പൊലീസിന്റെ സഹകരണത്തോടെ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹാളിൽ തിങ്കളാഴ്ച കോവിഡ് പരിശോധന നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചാലയിൽ ആരോഗ്യ പ്രവർത്തകർ അഞ്ച് ടീമുകളിലായി 140 വീടുകൾ സന്ദർശിച്ചു. എന്നാൽ ലക്ഷണങ്ങളുള്ളവരെ കണ്ട‌െത്താനായിട്ടില്ല. മണക്കാട് പ്രദേശത്ത് അണുനശീകരണം നടത്തി.
മണക്കാട്ടെ ഒരു മൊബൈൽ ഷോപ്പ്  ജീവനക്കാരന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ളവരും മറ്റ്  ഗുരുതര രോഗമുള്ളവരും പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. ആശുപത്രികളിൽ  ചികിത്സയിലുളള രോഗികളെ സന്ദർശിക്കുന്നത്  ഉൾപ്പെടെയുള്ള  അനാവശ്യ സന്ദർശനങ്ങളും ഒഴിവാക്കണം.
advertisement
You may also like:'ക്ലിഫ് ഹൗസിലെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ? മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിൽ': രമേശ് ചെന്നിത്തല [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]
രോഗികൾക്കൊപ്പം സഹായിയായി ഒരാളെ  മാത്രമെ അനുവദിക്കൂ. ഇതിന് ആശുപത്രി അധികൃതർ നടപടി സ്വീകരിക്കേണ്ടതും   ഒ.പി, ഉൾപ്പെടെ മറ്റിടങ്ങളിൽ സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പാക്കുകയും വേണം. എല്ലാ പൊതുഇടങ്ങളിലും "ബ്രേക്ക് ദ ചെയിൻ" മാർഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ  കൈ കഴുകുന്നതിനുള്ള സംവിധാനം പ്രവേശന കവാടത്തിനരികെ സ്ഥാപിച്ച് പരിപാലിക്കണമെന്നും അറിയിപ്പ് നൽകി.
advertisement
ജില്ലയിൽ പ്രവർത്തിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താലൂക്ക് ഇൻസിഡൻസ് കമാൻഡർമാരും പൊലീസും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് താക്കീത് നൽകും.  ആവർത്തിക്കുകയാണെങ്കിൽ സ്ഥാപനം അടച്ചിടുവാൻ വേണ്ട നടപടി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അധികാരികൾ അല്ലെങ്കിൽ ഇൻസിഡന്റ്  കമാൻഡർമാർ സ്വീകരിക്കണം.
കാട്ടാക്കട പഞ്ചായത്തിലെ 21 വാർഡുകളിലായി 1,444 വീടുകൾ സന്ദർശനം  നടത്തി. രോഗ ലക്ഷണം കണ്ടത്തിയ ഒരാളെ പരിശോധനക്കായി റഫർ ചെയ്തു. ഇവിടെ നിന്നും അയച്ച 111 സാമ്പിൾ ഫലം നെഗറ്റീവാണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് ആശങ്കയിൽ തലസ്ഥാന നഗരി; കണ്ടെയ്ൻമെന്റ് സോണുകളിൽ നാളെ മുതൽ സ്രവ പരിശോധന
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement