മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ് നേതൃത്വം. കെപിസിസി അധ്യക്ഷൻ അത്തരത്തിൽ ഒരു പദപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ഇതിൻറെ പേരിൽ പ്രതിപക്ഷത്തെ ആകെ വിമർശിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് ശരിയല്ല. മുല്ലപ്പള്ളിയുടെ പരാമർശത്തിൽ വന്ന അപാകത മുഖ്യമന്ത്രി ഉപയോഗപ്പെടുത്തുകയാണ്. എന്നാൽ ഇത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു. വെൽഫെയർ പാർട്ടി വിവാദത്തിലും കെപിഎ മജീദ് നിലപാട് വ്യക്തമാക്കി. യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറുള്ളവരുമായി സഖ്യമാവാമെന്നാണ് മുസ്ലീം ലീഗ് നിലപാട് എന്ന് കെ.പി.എ മജീദ് പറഞ്ഞു. വെൽഫെയർ പാർട്ടിയുമായിട്ടുള്ള സഹകരണവും സഖ്യവും ഒക്കെ പരിഗണനയിലും ചർച്ചയിലും ഇരിക്കുന്ന വിഷയങ്ങളാണ്. വെൽഫയർ പാർട്ടിയുമായി പരസ്യ ബന്ധം ഉണ്ടാക്കിയ സി.പി.എം മുസ്ലീം ലീഗിനെ വിമർശിക്കുന്നത് ന്യായമല്ല. TRENDING:India-China | ഇന്ത്യ-ചൈന പ്രശ്നം: ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ട്രംപ്[NEWS]India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS] കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചതോടെയാണ് വെൽഫയർ പാർട്ടി സി.പി.എമ്മിന് വർഗീയ പാർട്ടിയായത് എന്നും മജീദ് വ്യക്തമാക്കി. ഇക്കാര്യത്തിൽ യൂത്ത് ലീഗ് നടത്തിയ പരാമർശങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മജീദ് പറഞ്ഞു. നേരത്തെ വെൽഫെയർ പാർട്ടിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് പറഞ്ഞ മജീദ് തന്നെയാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പരിഗണനയിൽ ഉളള വിഷയമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പികെ കുഞ്ഞാലിക്കുട്ടിയും ഇതേ നിലപാടാണ് ആദ്യം സ്വീകരിച്ചത്. കഴിഞ്ഞദിവസം യൂത്ത് ലീഗ് വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗ് ഒരു തരത്തിലും സഹകരണസഖ്യം ഉണ്ടാക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.