COVID 19| മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല

Last Updated:

പ്രത്യേക നിരീക്ഷണത്തിനായി മൂന്നാറിൽ മൂന്ന് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കർശന നിയന്ത്രണവും ജാഗ്രതയുമായി ജില്ലാ ഭരണകൂടം. രണ്ടാഴ്ചത്തേക്ക് മൂന്നാറിൽ ടൂറിസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി. ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്നും രണ്ടാഴ്ചത്തേക്ക് പൊതുപരിപാടികൾ പൂർണമായും ഒഴിവാക്കാനുമാണ് തീരുമാനം.
ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണന്റെ നേതൃത്വത്തൽ മൂന്നാറിൽ ചേർന്ന അടിയന്തര യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
You may also like:COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ് [NEWS]COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ് [NEWS]COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും [PHOTOS]
പ്രത്യേക നിരീക്ഷണത്തിനായി മൂന്നാറിൽ മൂന്ന് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. ഷെയർ ഓട്ടോ ടാക്സികൾക്ക് ഏപ്രിൽ 15 വരെ നിരോധനം ഏർപ്പെടുത്തും. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ടൗണിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണം എന്ന് നിർദ്ദേശം. മൂന്നാറിലെ കോളനികളിൽ ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല
Next Article
advertisement
20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം
20 ലക്ഷം വരെ; SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പിന് ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം
  • എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പിന് ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം.

  • പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും സ്കോളർഷിപ്പിലൂടെ ലഭിക്കും.

  • അപേക്ഷകർക്ക് 75% മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ വേണം; കുടുംബവരുമാനം 6 ലക്ഷം രൂപയിൽ താഴെയായിരിക്കണം.

View All
advertisement