COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ
- Published by:Asha Sulfiker
- news18
Last Updated:
ഔദ്യോഗിക കാര്യങ്ങളെല്ലാം അവർ വീട്ടിൽ നിന്നു തന്നെ നിയന്ത്രിക്കും.. എന്നാണ് ആംഗെലയുടെ വക്താവ് സ്റ്റെഫൻ സെയ്ബർട്ട് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ബെർലിൻ: വീടിനുള്ളിൽ സെൽഫ് ക്വാറന്റൈൻ ആയി ജർമ്മൻ പ്രസിഡന്റ് ആംഗെല മെർക്കൽ. ഇവരെ നേരത്തെ ചികിത്സിച്ച ഒരു ഡോക്ടറിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആംഗെല സെൽഫ് ക്വാറന്റൈനിലായത്.
'ചാൻസലർ സ്വയം സമ്പർക്കവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. വരുംദിനങ്ങളിൽ കൃത്യമായ മെഡിക്കൽ പരിശോധനകൾ നടത്തും. അതുവരെ
ഔദ്യോഗിക കാര്യങ്ങളെല്ലാം അവർ വീട്ടിൽ നിന്നു തന്നെ നിയന്ത്രിക്കും.. എന്നാണ് ആംഗെലയുടെ വക്താവ് സ്റ്റെഫൻ സെയ്ബർട്ട് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വാക്സിനേഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർ ആംഗെലയെ സന്ദര്‍ശിച്ചത്. പിന്നീട് ഇയാൾ കോവിഡ് 19 പോസിറ്റീവ് ആവുകയും ചെയ്തു. ഇതോടെയാണ് ചാന്‍സലർ ക്വാറന്റൈൻ ആകാൻ തീരുമാനിച്ചത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Location :
First Published :
March 23, 2020 6:21 AM IST