വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കർശന നടപടി നേരിടേണ്ടി വരും; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോവിഡ് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ക്ക് എതിരേ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കോവിഡ് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യമായ സംശയങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍, വാക്‌സിനുകളുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എന്നീ രണ്ട് വാക്സിനുകള്‍ക്ക് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ പതിനാറ് ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ ദിവസം വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരമുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൗത്യം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിടുന്നത്.
advertisement
Also Read-'കോവിഡ് വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമോ'? മിഥ്യാധാരണകൾക്ക് മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രി
താത്ക്കാലിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് ഏഴര വരെ അഞ്ച് സംസ്ഥാനങ്ങളിലായി 31,466 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഹരിയാന (907), കർണാടക (2472), പഞ്ചാബ് (1007), രാജസ്ഥാൻ (24,586), തമിഴ്നാട് (2494) എന്നിങ്ങനെയാണ് കണക്കുകൾ.
ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ വാക്സിനുകൾ നൽകിയ സംസ്ഥാനം കർണാടകയാണ്. ഒഡീഷയും ആന്ധ്രാപ്രദേശും ആണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ.
advertisement
ചിലയിടങ്ങളിൽ വാക്സിന്‍റെ പാർശ്വഫലങ്ങൾ സംബന്ധിച്ചും ആശങ്ക ഉയർത്തി റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസം പകരുന്നത്. വാക്സിനേഷൻ ഡ്രൈവിന്‍റെ ഒന്നാംഘട്ടത്തിൽ ഏകദേശം മൂന്ന് കോടി പേർക്ക് വാക്സിൻ നല്‍കാനാണ് തീരുമാനം. ഇതിനായി നേരത്തെ തന്നെ മുൻഗണനാ പട്ടികയും തയ്യാറാക്കി കഴിഞ്ഞിരുന്നു.
Location :
First Published :
January 25, 2021 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കർശന നടപടി നേരിടേണ്ടി വരും; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ