Covid 19 | ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്റര്‍ പ്രവേശനം;കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍

Last Updated:

വിവാഹ,മരണചടങ്ങുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം (covid spread)  കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍(Kerala Government).
ഒരു ഡോസ് കോവിഡ് വാക്സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കാം. വിവാഹ,മരണചടങ്ങുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്.നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗമാണ് അനുമതി നല്‍കിയത്.
ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ചലച്ചിത്ര രംഗത്തെ സംഘടനകള്‍ സര്‍ക്കാറിനോട് അവശ്യപ്പെട്ട സാഹചര്യത്തിലാണ് ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
advertisement
വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ അവലോകനയോഗത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം അനുമതി നല്‍കും തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി ലഭിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകല്‍ അനുവദിക്കാനാണ് സാധ്യത.
Private Bus Strike | മിനിമം ചാര്‍ജ് കൂട്ടണം; നവംബര്‍ ഒന്‍പതു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍(Private Bus) നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്(Indefinite Strike). ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.
advertisement
ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്റര്‍ പ്രവേശനം;കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍
Next Article
advertisement
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
  • നാഗാലാൻഡ്‌, അസം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലായി ഇ.ഡി. ഒരേ സമയം റെയ്ഡുകൾ നടത്തി.

  • ഇംസോങ് ഗ്ലോബൽ സപ്ലയേഴ്‌സിന്റെ അക്കൗണ്ടിലേക്കു ലഭിച്ച പണമടവുകൾ മറ്റിടങ്ങളിലേക്കും മാറ്റി.

  • ചെന്നൈയിൽ സംശയാസ്പദ സ്ഥാപനങ്ങളിലേക്കും ഇഞ്ചെം ഇന്ത്യ അക്കൗണ്ടിൽ നിന്നു പണമിടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement