ആരാധനാലയങ്ങൾ തുറക്കുമ്പോൾ: 'വിഗ്രഹത്തിലും പരിശുദ്ധഗ്രന്ഥങ്ങളിലും തൊടരുത് ; മാർഗനിർദേശം പുറത്തിറക്കി

Last Updated:

ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം

ന്യൂഡൽഹി: രാജ്യത്ത് ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ആരാധനാലയങ്ങളിലെ വിഗ്രഹത്തിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല.
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച മാർഗനിർദേശത്തിലെ സുപ്രധാന കാര്യങ്ങൾ:
പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ വിതരണം ചെയ്യരുത്
ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പർശിക്കാൻ ഭക്തരെ അനുവദിക്കരുത്
സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തമായി പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ പാടില്ല
കോവിഡ് രോഗലക്ഷണം ഇല്ലാത്തവർ മാത്രമേ ആരാധനാലയത്തിനുള്ളിൽ പ്രവേശിക്കാവൂ
പ്രവേശന കവാടത്തിൽ താപനില പരിശോധിക്കണം.
മാസ്കുകൾ ഇല്ലാത്തവരെ ആരാധനാലയത്തിലേക്ക് കടത്തിവിടരുത്
ഒരുമിച്ച് ആൾക്കാരെ ആരാധനാലയത്തിലേക്ക് കടത്തിവിടരുത്
ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
advertisement
പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ സൂക്ഷിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വെയ്ക്കുന്നതിന് ശ്രദ്ധിക്കുക
ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം
ക്യുവിൽ സാമൂഹിക അകലം വേണം. ആറടി അകലം പാലിക്കണം
ആരാധനാലയത്തിന് പുറത്ത് ഉള്ള കടകളിലും ഹോട്ടലുകളിലും സാമൂഹിക അകലം വേണം.
ആരാധനാലയത്തിന് പുറത്തേക്ക് വരാൻ പ്രത്യേക വഴി വേണം
വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ പാടില്ല.
പരാമാവധി റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകൾ പാടില്ല
advertisement
TRENDING:Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി [NEWS]100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ [PHOTOS]മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മഹിള കോൺഗ്രസ് സെക്രട്ടറി വീണ നായർക്കെതിരായ കേസിന് സ്റ്റേ [NEWS]
ആർക്കെങ്കിലും ആരാധനാലയത്തിൽ വച്ച് അസുഖ ബാധിതർ ആയാൽ, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധന നടത്തണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.
advertisement
65 വയസ് കഴിഞ്ഞവരും, 10 വയസിന് താഴെയുള്ളവരും, ഗർഭിണികളും, മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയുക.
മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ ഭരണസമിതി ഉറപ്പാക്കണം
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആരാധനാലയങ്ങൾ തുറക്കുമ്പോൾ: 'വിഗ്രഹത്തിലും പരിശുദ്ധഗ്രന്ഥങ്ങളിലും തൊടരുത് ; മാർഗനിർദേശം പുറത്തിറക്കി
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement