HOME /NEWS /Corona / സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളെ പ്രോത്സാഹിപ്പിക്കാം; ലിംഗ അസമത്വത്തെ മറികടക്കാം

സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളെ പ്രോത്സാഹിപ്പിക്കാം; ലിംഗ അസമത്വത്തെ മറികടക്കാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

നിലവിലെ തൊഴിലാളി വർഗത്തിൽ 25% മാത്രം സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യ പോലൊരു രാജ്യത്ത് സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കടന്നുവരാൻ നൽകുന്ന പ്രോത്സാഹനവും മറ്റു പിന്തുണകളും വലിയ മാറ്റമാണ് ഉണ്ടാക്കുക.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കോവിഡ് 19 മഹാമാരി ലോകമെമ്പാടും സൃഷ്‌ടിച്ച പ്രത്യാഘാതം ജെൻഡറിന്റെ പരിപ്രേക്ഷ്യത്തിലൂടെ കൂടി കാണേണ്ടതുണ്ട്. വൈദ്യശാസ്ത്രപരമായി സ്ത്രീകളെക്കാൾ കൂടുതൽ രോഗബാധ ഉണ്ടായത് പുരുഷന്മാർക്ക് ആണെങ്കിലും അതിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം പരിശോധിക്കുമ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് അതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചിട്ടുള്ളത് എന്ന് കാണാം. ആഗോളതലത്തിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ മൂന്നിലൊന്നും സ്ത്രീകളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക ആഘാതം ആനുപാതികമല്ലാത്ത തരത്തിൽ ഈ സ്ത്രീകളെ കൂടുതലായി ബാധിക്കുന്നതായി കാണാൻ കഴിയും.

  സ്ത്രീ സംരംഭകർ നേരിടുന്ന വെല്ലുവിളികളും മഹാമാരി സൃഷ്‌ടിച്ച പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ബിസിനസ് ശക്തിപ്പെടുത്താനും അവർക്കുള്ള കഴിവും മനസിലാക്കാൻ ബിസിനസുകാരായ സ്ത്രീകളെയും ബയേഴ്‌സിനെയും കണക്റ്റ് ചെയ്യുന്ന ആഗോള പ്ലാറ്റ്ഫോമായ വീ കണക്റ്റ് ഇന്റർനാഷണൽ നിരവധി സ്ത്രീ സംരംഭകർക്കിടയിൽ സർവേ നടത്തിയിട്ടുണ്ട്.

  #AskSRK | സൽമാൻ ഖാൻ എപ്പോഴും ഭായ് തന്നെയാണെന്ന് ഷാരുഖ് ഖാൻ

  സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളിലെ മഹാഭൂരിപക്ഷവും - ഇന്ത്യയിലെ 80 ശതമാനത്തിലധികവും - കോവിഡ് 19 മഹാമാരിയെ തുടർന്ന് തിരിച്ചടി നേരിട്ടിട്ടുണ്ട്. മിക്കവാറും ബിസിനസുകളിലും റവന്യു വരുമാനത്തിൽ കുറവ് നേരിട്ടപ്പോൾ മറ്റു ചിലതിൽ ഇൻവെന്ററിയുടെ ആധിക്യവും ഓർഡറുകളുടെ ക്യാൻസലേഷനും സൃഷ്‌ടിച്ച പ്രതിസന്ധി രൂക്ഷമായിരുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച വീ കണക്റ്റിന്റെ സർവേ പ്രകാരം സ്ത്രീ ഉടമസ്ഥതയിലുള്ള 55% ബിസിനസുകൾക്കും അതിജീവിക്കണമെങ്കിൽ ഡിജിറ്റൽ മോഡിലേക്ക് മാറേണ്ടത് അനിവാര്യമാണ്.

  കൊറോണ വൈറസിനെ 'നിർജീവമാക്കാൻ' കഴിയുന്ന പുതിയ ഉപകരണവുമായി ചൈനീസ് ഗവേഷകർ

  വെല്ലുവിളികൾ ഒരുപാട് ഉണ്ടായിരുന്നപ്പോഴും നിരവധി സ്ത്രീ സംരംഭകർ കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കാണിച്ച കരുത്തും അവർ സ്വീകരിച്ച ക്രിയാത്മകമായ മാർഗങ്ങളും പ്രശംസനീയമാണെന്ന് വീ കണക്റ്റ് ഇന്റർനാഷനലിന്റെ സി ഇ ഒയും പ്രസിഡന്റും കോ-ഫൗണ്ടറുമായ എലിസബത്ത് എ വാസ്‌ക്വേസ് ന്യൂസ് 18-നോട് പറഞ്ഞു. ഡിജിറ്റൽ മോഡിലേക്കുള്ള മാറ്റത്തിലൂടെയും സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ നെറ്റ്‌വർക്കിലൂടെയും മുന്നിലെ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും അതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്കും ആഗോള വിപണിയിലേക്കുമുള്ള പ്രവേശനം എങ്ങനെ സാധ്യമാക്കാമെന്നും അവർ കാണിച്ചു തന്നു എന്നും എലിസബത്ത് കൂട്ടിച്ചേർത്തു.

  ഇന്നുമുതൽ ഓട്ടോമാറ്റിക്ക് ബിൽ പെയ്മെന്റുകൾ തടസപ്പെട്ടേക്കും; ആർബിഐ പുതിയ നിർദ്ദേശം ഇങ്ങനെ

  സ്ത്രീ സംരംഭകരെ സഹായിക്കാനുള്ള ആദ്യപടി അവരുടെ കൈയിൽ നിന്നും പ്രൊഡക്റ്റുകൾ വാങ്ങുകയും സേവനങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. 'കൂടുതൽ സ്ത്രീകളെ തങ്ങളുടെ ആശയങ്ങളുമായി വിപണിയിലേക്ക് കടന്നുവരാൻ പ്രോത്സാഹിപ്പിക്കണം. മികച്ച സഹകരണത്തിലൂടെ മികച്ച സേവനങ്ങൾ ആഗോള പൗരന്മാർക്ക് ലഭ്യമാക്കാൻ സ്ത്രീകൾക്ക് കഴിയും.' - എലിസബത്ത് പറഞ്ഞു.

  ലിംഗപരമായ അസമത്വത്തെ അഭിമുഖീകരിക്കുക എന്നത് സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമായ കാര്യമാണ്. പുരുഷന്മാരേക്കാൾ തങ്ങളുടെ കുടുംബത്തിനും കമ്മ്യൂണിറ്റിക്കും വേണ്ടി ചെലവുകൾ വഹിക്കുന്നവരാണ് സ്ത്രീകൾ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അവരെ കൂടുതൽ സ്വയം പര്യാപ്തരാക്കേണ്ടത് അനിവാര്യമാണ്. നിലവിലെ തൊഴിലാളി വർഗത്തിൽ 25% മാത്രം സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യ പോലൊരു രാജ്യത്ത് സ്ത്രീകളെ സംരംഭകത്വത്തിലേക്ക് കടന്നുവരാൻ നൽകുന്ന പ്രോത്സാഹനവും മറ്റു പിന്തുണകളും വലിയ മാറ്റമാണ് ഉണ്ടാക്കുക.

  Summary: The vast majority of women - owned businesses - more than 80 percent in India - reported being negatively impacted by the COVID-19 pandemic.

  First published:

  Tags: Business in India, Covid 19, Covid 19 in Kerala, Woman