കൊറോണ വൈറസിനെ 'നിർജീവമാക്കാൻ' കഴിയുന്ന പുതിയ ഉപകരണവുമായി ചൈനീസ് ഗവേഷകർ

Last Updated:

കൊറോണ വൈറസിന്റെ ലബോറട്ടറി ചോർച്ച വളരെ സാധ്യത കുറഞ്ഞ കാര്യമാണെന്നും വൈറസ് ഒരു മൃഗത്തിലൂടെ മനുഷ്യരിലേക്കു പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസിനെ നിർജീവമാക്കാൻ കഴിയുന്ന ഉപകരണങ്ങളുമായി ചൈനീസ് ഗവേഷകർ. ഇലക്ട്രോൺ ബീം വികിരണം ഉപയോഗിച്ച് കൊറോണ വൈറസിനെ നിർജീവമാക്കുന്ന ഉപകരണങ്ങളാണ് ചൈനീസ് ഗവേഷകർ വികസിപ്പിച്ച് എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ പുതിയ സാങ്കേതികവിദ്യ വിദഗ്ദ പാനൽ അവലോകനം ചെയ്ത് പാസാക്കി. കോൾഡ് ചെയിൻ ഫുഡ് പാക്കേജിംഗിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അണുനശീകരണം നടത്താനാണ് ഒരുങ്ങുന്നതെന്ന് തെക്കൻ ചൈനയിലെ ഷെൻ‌ഷെൻ സിറ്റിയിൽ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
ചൈന ജനറൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ, സിൻ‌ഗ്വ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയൻസസ്, ഷെൻ‌ഷെൻ നാഷണൽ ക്ലിനിക്കൽ റിസർച്ച് സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസ്, ഷെൻ‌ഷെനിലെ തേർഡ് പീപ്പിൾസ് ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
COVID-19 ന്റെ ഉത്ഭവം പരിശോധിക്കാൻ ലോകാരോഗ്യ സംഘടന നിയോഗിച്ച അന്താരാഷ്ട്ര ഗവേഷകരുമായി ചൈന വിവരങ്ങൾ പങ്കു വച്ചില്ലെന്ന ആരോപണത്തിന് വസ്തുതാപരമായ അടിസ്ഥാനമില്ലെന്ന് ബുധനാഴ്ച ഒരു ഉന്നത ചൈനീസ് മെഡിക്കൽ വിദഗ്ധൻ വ്യക്തമാക്കിയിരുന്നു. ഇതേദിവസം, തന്നെയാണ് കൊറോണ വൈറസിനെ നിർജ്ജീവമാക്കാൻ കഴിയുന്ന ഉപകരണത്തെ സംബന്ധിച്ച വാർത്തകളും പുറത്ത് വന്നിരിക്കുന്നത്.
advertisement
കോവിഡ് -19ന്റെ ഉത്ഭവത്തെക്കുറിച്ച് ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്ത പഠനം നടത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര അന്വേഷകരിൽ നിന്നുള്ള വിവരങ്ങൾ ചൈന തടഞ്ഞു വച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
advertisement
അന്വേഷണത്തിലുടനീളം ഇരുവശത്തു നിന്നുമുള്ള ഗവേഷകർക്ക് ഒരേ ഡാറ്റ പരിശോധിക്കാൻ പ്രവേശനമുണ്ടായിരുന്നുവെന്നും പ്രവേശനം നിഷേധിച്ചു എന്ന തരത്തിലുള്ള വാദങ്ങൾ ശരിയല്ലെന്നും സംയുക്ത പഠനത്തിന്റെ ഭാഗമായിരുന്ന ലിയാങ് വാനിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനീസ് നിയമം അനുസരിച്ച് ചില ഡാറ്റകൾ ശേഖരിക്കാനോ ഫോട്ടോ എടുക്കാനോ സാധിക്കില്ല. എന്നാൽ, വുഹാനിൽ ഒരുമിച്ച് വിശകലനങ്ങൾ നടത്തുമ്പോൾ എല്ലാവർക്കും ഡാറ്റാബേസ്, മെറ്റീരിയലുകൾ എന്നിവ കാണാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
വിദഗ്ദ്ധ പാനലിന് പൂർണ്ണ ഡാറ്റാസെറ്റുകളിലേക്കും സാമ്പിളുകളിലേക്കും പ്രവേശനമില്ലെന്ന ആരോപണത്തോട് പ്രതികരിച്ച ലിയാങ്, ഒരു ശാസ്ത്രജ്ഞർക്കും ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. റിപ്പോർട്ടിന്റെ പ്രസിദ്ധീകരണത്തിൽ കാലതാമസം വരുത്തിയെന്ന പരാതികളും അദ്ദേഹം നിരസിച്ചു. എല്ലാ വാക്കുകളും ഓരോ നിഗമനങ്ങളും ഓരോ ഡാറ്റയും പുറത്തു വിടുന്നതിന് മുമ്പ് ഇരുപക്ഷവും പരിശോധിക്കേണ്ടതുണ്ടെന്നും ലിയാങ് വാനിയൻ വ്യക്തമാക്കി.
കൊറോണ വൈറസിന്റെ ലബോറട്ടറി ചോർച്ച വളരെ സാധ്യത കുറഞ്ഞ കാര്യമാണെന്നും വൈറസ് ഒരു മൃഗത്തിലൂടെ മനുഷ്യരിലേക്കു പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. SARS-Cov-2 എന്ന വൈറസിന്റെ സാമ്പിളുകൾ തങ്ങളുടെ പക്കലില്ലെന്ന് ലാബ് അധികൃതരും അറിയിച്ചു.
advertisement
Summary : Chinese researchers are using electron beam irradiation to 'inactivate' coronavirus and the technology is set to be applied in cold chain food packaging disinfection.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണ വൈറസിനെ 'നിർജീവമാക്കാൻ' കഴിയുന്ന പുതിയ ഉപകരണവുമായി ചൈനീസ് ഗവേഷകർ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement