ഓൺലൈനിൽ മദ്യം: അന്ന് കോടതി 50,000 രൂപ പിഴ ഈടാക്കി; ഇന്ന് സർക്കാർ ആലോചിക്കുന്നു

ആലുവ സ്വദേശി ജി ജ്യോതിഷാണ്​ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യം ഓൺലൈൻ വഴി ലഭ്യമാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്.

News18 Malayalam | news18-malayalam
Updated: March 25, 2020, 1:28 PM IST
ഓൺലൈനിൽ മദ്യം: അന്ന് കോടതി 50,000 രൂപ പിഴ ഈടാക്കി; ഇന്ന് സർക്കാർ ആലോചിക്കുന്നു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ മദ്യം ഓൺലൈനായി വിൽപ്പന നടത്തുന്നതിനുള്ള ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നു. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിടാൻ സർക്കാർ തീരുമാനം വന്നതിന് പിന്നാലെയാണിത്. എന്നാൽ ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച്ച ഹൈക്കോടതിയെ സമീപിച്ചയാൾക്ക് കോടതി വിധിച്ചത് 50,000 രൂപ പിഴ.

ആലുവ സ്വദേശി ജി ജ്യോതിഷാണ്​ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യം ഓൺലൈൻ വഴി ലഭ്യമാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്.

കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ ബിവറേജ് കോർപറേഷനിൽ പോവുന്നത് സുരക്ഷിതമല്ലെന്നും അതിനാൽ ഓൺലൈൻ ആയി മദ്യം ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ടാക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മാർച്ച് 20 നായിരുന്നു ഹർജി പരിഗണിച്ചത്.

അങ്ങേയറ്റത്തെ വെറുപ്പും കോപത്തോടെയുമല്ലാതെ വിധി എഴുതാൻ സാധിക്കില്ലെന്നായിരുന്നു പിഴ ചുമത്തിക്കൊണ്ട് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ വിധി പറഞ്ഞത്.

BEST PERFORMING STORIES:കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ് [NEWS]'നമുക്കെല്ലാവർക്കും ഈ നിയന്ത്രണങ്ങൾ സ്വീകരിക്കാം'; പ്രധാനമന്ത്രിയുടെ പ്രസംഗം [NEWS]ലോക്ക് ഡൗൺ: ബാറുകളും ബിവറേജുകളും അടച്ചി‌ടുന്നത് ഏപ്രിൽ 21 വരെ; മദ്യം ഓൺലൈനായി ലഭ്യമാക്കും‌ [NEWS]

മദ്യം അവശ്യ വസ്തുവല്ലെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ഹർജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് പറഞ്ഞ കോടതി ഇത്തരം ഹരജിക്കാര്‍ പൗര ധര്‍മത്തിന്റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നും പറഞ്ഞു. മദ്യം അവശ്യ വസ്തുവല്ലെന്നും ഇത്തരം ഹരജിക്കാര്‍ പൗര ധര്‍മത്തിന്റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നും വിമർശിച്ചു.

"ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെയാണ് വൈറസ് മൂലം ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാവുന്ന സാഹചര്യമുണ്ടായിട്ടും കേസുകൾ കേൾക്കുന്നതെന്ന് പൗരസമുഹം മനസിലാക്കണം. പൊതുതാൽപര്യം സംരക്ഷിക്കാൻ കോടതി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ മറ്റുള്ളവർക്കും തങ്ങളെ പോലെ മൗലികാവകാശമുണ്ടെന്ന് പൊതുതാൽപര്യ ഹർജികൾ നൽകുന്നവർ മനസിലാക്കണം." - കോടതി പരാമർശം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇന്നുമതുൽ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടാൻ സർക്കാർ തീരുമാനിച്ചത്. ഏപ്രിൽ 14 വരെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ഈ സാഹചര്യത്തിലാണ് ഓൺലൈൻ വഴി മദ്യം ലഭ്യമാക്കാൻ സർക്കാർ ആലോചിക്കുന്നത്. കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ലഭ്യമാക്കാന്‍ ഓണ്‍ ലൈന്‍ സംവിധാനം ഒരുക്കാനാണ് ആലോചന.

ഈ സർക്കാരിന്റെ തുടക്കകാലത്ത് തന്നെ ഓൺലൈൻ വഴിയുള്ള മദ്യവിൽപ്പന ആലോചനയിലുണ്ടായിരുന്നു. എന്നാൽ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് ചില മതമേലധ്യക്ഷൻമാർ എതിർപ്പുമായി രംഗത്തു വന്നതോടെ ആ ആലോചന തന്നെ ഉപേക്ഷിക്കുകയായിരുന്നു.
First published: March 25, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading