Covid 19 | ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ എയര്‍ലിഫ്റ്റ് ചെയ്യും; പ്രതിരോധ മന്ത്രാലയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഓരോ പ്ലാന്റിലും മിനിറ്റില്‍ 40 ലിറ്റര്‍ ഓക്‌സിജനും മണിക്കൂറില്‍ 2,400 ലിറ്റര്‍ ഉത്പാദന ശേഷിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ആകാശമാര്‍ഗം ഇന്ത്യയിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഓരോ പ്ലാന്റിലും മിനിറ്റില്‍ 40 ലിറ്റര്‍ ഓക്‌സിജനും മണിക്കൂറില്‍ 2,400 ലിറ്റര്‍ ഉത്പാദന ശേഷിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സായുധ സേനാ മെഡിക്കല്‍ സര്‍വീസില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ചെയ്ത 238 ഡോക്ടര്‍മാരുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇവരെ കോവിഡ് 19 രോഗികളെ ചികിത്സ നല്‍കുന്ന ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസ്(എഎഫ്എംഎസ്) ആശുപത്രികളില്‍ വിന്യസിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാക്താവ് എ ഭാരത് ഭൂഷണ്‍ പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മൂന്ന് സേനകള്‍ക്കും മറ്റ് പ്രതിരോധ ഏജന്‍സികള്‍ക്കും അടിയന്തര സാമ്പത്തിക അധികാരം നല്‍കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ച് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
advertisement
'ഇരുപത്തിമൂന്ന് മൊബൈല്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന എഎഫ്എംഎസ് ആശുപത്രികളില്‍ ഇവ വിന്യസിക്കും'ഭാരത് ഭൂഷണ്‍ പറഞ്ഞു. ഓക്‌സിജന്‍ പ്ലാ്തുകള്‍ ഒരാവ്ചയ്ക്കുള്ളില്‍ ആകാശ മാര്‍ഗം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജര്‍മ്മനിയില്‍ നിന്ന് പ്ലാന്റുകള്‍ എത്തിക്കുന്നതിന് വിമാനം തയ്യറാക്കാന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
advertisement
രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.
advertisement
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര്‍ ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചു.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേരള, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിക്ക ആശുപത്രികളും കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്.
Location :
First Published :
April 23, 2021 9:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ എയര്‍ലിഫ്റ്റ് ചെയ്യും; പ്രതിരോധ മന്ത്രാലയം