ന്യൂഡൽഹി: കൊറോണ വൈറസെന്ന പകർച്ചവ്യാധിയെ തളയ്ക്കാൻ രാജ്യം പൊരുതുമ്പോൾ ചിലർക്ക് അറിയേണ്ടത് ഇപ്പോൾ ഗോവയിൽ പോയാൽ കുഴപ്പമുണ്ടോയെന്നാണ്. കൊറോണ കാലത്ത് ഗോവയിൽ പോകുന്നത് സുരക്ഷിതമാണോ എന്നാണ് ഇന്ത്യക്കാർ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത്. ലോകത്ത് കൊറോണ രാജ്യങ്ങളിൽ നിന്ന്
രാജ്യങ്ങളിലേക്ക് പടരുമ്പോഴും ഗോവയിലേക്ക് ട്രിപ്പ് പോകുന്നതിനെക്കുറിച്ചാണ് ചിലരുടെ ആശങ്ക.
നിലവിൽ ഗൂഗിളിൽ ഏറ്റവുമധികം തിരയുന്നത് കൊറോണ വൈറസിനെക്കുറിച്ചാണെന്ന് ഗൂഗിൾ ട്രെൻഡ്സ് വ്യക്തമാക്കുന്നു. അതേസമയം, ഭൂരിഭാഗം ഇന്ത്യക്കാരും കൊറോണ കാലത്ത് ഗോവയിലേക്ക് ഇപ്പോൾ യാത്ര ചെയ്താൽ കുഴപ്പമുണ്ടോയെന്നും ഗൂഗിളിൽ തിരയുന്നുണ്ട്.
എന്നാൽ, ഗൂഗിളിനോടുള്ള ഈ ചോദ്യമല്ല ഗൂഗിൾ കൊടുക്കുന്ന മറുപടിയാണ് ഭയാനകം. കൊറോണ കാലത്ത് ഗോവയിലേക്ക് പോയാൽ ഒരു കുഴപ്പവുമില്ലെന്നാണ് ഗൂഗിൾ പറയുന്നത്. കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളോട് യാത്രകൾ ഒഴിവാക്കാനും വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശിക്കുമ്പോഴാണ് ഗൂഗിൾ ഇങ്ങനെ പറയുന്നത്. ഒഴിവാക്കാൻ പറ്റാവുന്ന യാത്രകൾ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഗോവ അവിടെ തന്നെ കാണും. കൊറോണ ഒന്ന് അടങ്ങിയിട്ട് പതിയെ പോകാം.
പ്രധാനപ്പെട്ട മറ്റൊരു കാര്യം ഗോവൻ സർക്കാർ എല്ലാം അടച്ചു പൂട്ടി കഴിഞ്ഞു. വിനോദസഞ്ചാരികൾ പ്രധാനമായും എത്തുന്ന പബ്ബുകൾ, സ്പാ, നീന്തൽക്കുളങ്ങൾ എന്നിവയെല്ലാം മാർച്ച് 15 മുതൽ അടച്ചു. ഇനി ഗോവയ്ക്ക് പോകണമോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്കാവുന്നതാണ്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.