തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര്‍ യുഎഇയില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, തൃശൂരില്‍ 3 പേര്‍ കാനഡയില്‍ നിന്നും, 2 പേര്‍ യഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും, മലപ്പുറത്ത് 6 പേര്‍ യുഎഇയില്‍ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്.
ഒമിക്രോൺ വകഭേദം ശ്വാസകോശത്തെ ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾരാജ്യത്തുടനീളം കോവിഡ് കേസുകളുടെ (Covid Cases) എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുള്ള (Omicron Variant) ആശങ്കയും വ്യാപകമായി തുടരുകയാണ്. എന്നാല്‍ പുതിയ വകഭേദം മൂലം ആശുപത്രി കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ഒമിക്രോൺ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരിൽ ഓക്സിജന്റെ അളവ് കുറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, കൂടാതെ ഐസിയുവില്‍ (ICU) കിടത്തി ചികിത്സിക്കേണ്ട ആവശ്യകതയും ഉണ്ടായിട്ടില്ല. എങ്കിലും, ഒമിക്രോണ്‍ വകഭേദം ശ്വാസകോശത്തെ (Lungs) ബാധിക്കുമോ എന്ന ആശങ്കയിലാണ് ഒമിക്രോൺ ബാധിതരും അവരുടെ കുടുംബവും. എന്നാല്‍ കോവിഡിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഒമിക്രോണ്‍ അപകടകാരിയല്ലെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്.
കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഒരു മ്യൂട്ടേഷന്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഡല്‍ഹിയിലെ വര്‍ധ്മന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജ് ആൻഡ് സഫ്ദർജംഗ് ആശുപത്രിയിലെ പള്‍മനറി ക്രിട്ടിക്കല്‍ കെയന്‍ മെഡിസിന്‍ വിഭാഗം തലവനായ ഡോ. നീരജ് കുമാര്‍ ഗുപ്ത പറയുന്നത്. ഈ കാരണം മൂലം ഒമിക്രോണ്‍ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗബാധ മൂലമുള്ള അപകടം കുറവാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
"രോഗികളിൽ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ രോഗികളില്‍ മരണ നിരക്ക് കുറവാണ്. ഒമിക്രോൺ മറ്റ് വകഭേദങ്ങളുടെയത്ര ദോഷകരമല്ലെന്നാണ് ഇത് തെളിയിക്കുന്നത്", ഡോ. ഗുപ്ത പറഞ്ഞു.
"ഒമിക്രോണ്‍ വകഭേദം ബാധിച്ച രോഗികള്‍ക്ക് ആശുപത്രികളില്‍ ഐസിയു സൗകര്യമോ ഓക്‌സിജന്‍ സിലിണ്ടറോ വേണ്ടി വന്നിട്ടില്ല. ഈ രോഗികള്‍ക്ക് ഓക്‌സിജന്റെ അളവ് കുറഞ്ഞത് മൂലമുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ശ്വാസകോശത്തെ വൈറസ് ബാധിക്കുമ്പോഴാണ് ഓക്‌സിജന്റെ അളവ് കുറയാറുള്ളത്. അതുകൊണ്ടുതന്നെ, ഒമിക്രോണ്‍ വകഭേദം ശ്വാസകോശത്തില്‍ പ്രവേശിക്കില്ലെന്നും ശ്വാസകോശത്തെ ബാധിക്കാനുള്ള കഴിവ് അതിനില്ലെന്നും നമുക്ക് പറയാം. കൊറോണ വൈറസിന്റെ അപകടം കുറഞ്ഞ വകഭേദമാണ് ഒമിക്രോണ്‍", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിനേഷന്‍ ഒമിക്രോണിന്റെ കാര്യത്തിൽ ഫലപ്രദമാണെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഡോ.ഗുപ്ത പറഞ്ഞു. ഈ വകഭേദം ശ്വാസകോശത്തെ ബാധിക്കാത്തതിന്റെ ഒരു കാരണം കോവിഡ് 19 വാക്‌സിനുകള്‍ തന്നെയാണ്. വാക്‌സിന്‍ സ്വീകരിച്ച ആളുകളെയും ഒമിക്രോണ്‍ ബാധിക്കുന്നുണ്ടെങ്കിലും രോഗം തീവ്രമാകുന്നില്ല. വാക്‌സിന്‍ രോഗബാധയുടെ തീവ്രത കുറയ്ക്കുന്നുണ്ടെന്നും ഡോ.ഗുപ്ത പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.