• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: തട്ടിക്കൊണ്ടുപോയ ആളും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ

തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: തട്ടിക്കൊണ്ടുപോയ ആളും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ

പ്രതിയായ ഇബ്രാഹിമും കുടുംബവും, കുട്ടിയുടെ അമ്മ, കേസ് അന്വേഷിച്ച പൊലീസുകാർ, രണ്ട് മാധ്യമ പ്രവർത്തകര്‍ എന്നിവർ ഉള്‍പ്പെടെയുള്ളവരെയാണ് ക്വാറന്‍റീൻ ചെയ്തത്.

Covid 19

Covid 19

  • Share this:
    ഹൈദരാബാദ്: കിഡ്നാപ്പ് ചെയ്തു കൊണ്ടു പോയ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിയും രക്ഷിക്കാനെത്തിയ പൊലീസും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 22 പേർ ക്വാറന്‍റീനിൽ. ഹൈദരാബാദിലാണ് സംഭവം. ഇവിടെ പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി അമ്മ പരാതി നൽകിയിരുന്നു. സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്നേഷണത്തിൽ പൊലീസ് പ്രതിയെ കണ്ടെത്തുകയും ചെയ്തു,

    ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് മധുരപലഹാരങ്ങൾ നൽകിയാണ് ഇബ്രാഹിം എന്ന 27കാരന്‍ കുഞ്ഞിനെ കടത്തിക്കൊണ്ടു പോയതെന്ന് തെളിഞ്ഞു. ഇബ്രാഹിമിന് ജനിച്ച ആണ്‍കുട്ടികൾ എന്തോ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഒരു ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്താലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇയാളിൽ നിന്ന് കുട്ടിയെ തിരികെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.
    You may also like:അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി [PHOTO]നാട്ടിലേക്കുള്ള യാത്രയ്ക്കിടെ രോഗബാധിതനായി യുവാവ്; കൂടെയുള്ളവര്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും മരണം വരെ കൂടെ നിന്ന് സുഹൃത്ത് [NEWS]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]
    എന്നാൽ അമ്മ മദ്യത്തിന് അടിമയായ അമ്മ കുട്ടിയെ കാണാതായ ദിവസവും മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ കുട്ടിയെ അമ്മയ്ക്ക് കൈമാറാതെ പൊലീസുകാർ തന്നെ ശിശുസംരക്ഷണ സമിതിയെ ഏൽപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഒന്നരവയസുകാരന്‍ കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെയാണ് കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 22 പേരെ ക്വാറന്‍റീന്‍ ചെയ്തത്.

    പ്രതിയായ ഇബ്രാഹിമും കുടുംബവും, കുട്ടിയുടെ അമ്മ, കേസ് അന്വേഷിച്ച പൊലീസുകാർ, രണ്ട് മാധ്യമ പ്രവർത്തകര്‍ എന്നിവർ ഉള്‍പ്പെടെയുള്ളവരെയാണ് ക്വാറന്‍റീൻ ചെയ്തത്.
    Published by:Asha Sulfiker
    First published: