കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ ഭാഗിക നിരോധനാജ്ഞ. വൈറസ് വ്യാപനം തടയാൻ സർക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിക്കാൻ ജനങ്ങള്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് പതിനൊന്ന് മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ കര്‍ഫ്യു നിലവിൽ വരും. വൈകുന്നേരം അഞ്ച് മണി മുതൽ അടുത്തദിവസം പുലർച്ചെ നാല് മണി വരെയാണ് കർഫ്യു. അടുത്ത ഒരു തീരുമാനം ഉണ്ടാകുന്നത് വരെ കർഫ്യു തുടരുമെന്നാണ് അറിയിപ്പ്.
സർക്കാര്‍ നിർദേശങ്ങൾ മാനിക്കാതെ ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങിയും കൂട്ടം കൂടിയും നടന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് നേരത്തെ തന്നെ താക്കീത് നല്‍കിയിരുന്നു. എന്നാൽ ഇത് അവഗണിച്ചും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കർഫ്യു നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 10000 ദിനാർ പിഴയും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
'വീടിനുള്ളിൽ തന്നെ തുടരണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ജനങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കര്‍ഫ്യു ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരാവുകയാണ്' എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ. അതുപോലെ തന്നെ നേരത്തെ മാർച്ച് 26 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി രണ്ടാഴ്ച കൂടി നീട്ടിയതായും സർക്കാർ അധികൃതർ അറിയിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.