Omicorn | സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ; 19 പേർക്ക് കൂടി രോഗം

Last Updated:

സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

Omicron
Omicron
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 3, യുഎഇ 2, അയര്‍ലാന്‍ഡ് 2, സ്‌പെയിന്‍ 1, കാനഡ 1, ഖത്തര്‍ 1, നെതര്‍ലാന്‍ഡ് 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 1, ഖാന 1, ഖത്തര്‍ 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യുഎഇയില്‍ നിന്നും കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നുമെത്തിയ 23, 44, 23 വയസുകാര്‍, യുഎഇ നിന്നുമെത്തിയ 28, 24 വയസുകാര്‍, അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്‌പെയിനില്‍ നിന്നുമെത്തിയ 23 വയസുകാരന്‍, കാനഡയില്‍ നിന്നുമെത്തിയ 30 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 37 വയസുകാരന്‍, നെതര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 26 വയസുകാരന്‍, എന്നിവര്‍ക്കാണ് എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.
യുകെയില്‍ നിന്നുമെത്തിയ 26 വയസുകാരി, ഖാനയില്‍ നിന്നുമെത്തിയ 55 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 53 വയസുകാരന്‍, സമ്പര്‍ക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരന്‍, 34 വയസുകാരന്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്.
advertisement
യുഎഇയില്‍ നിന്നും തൃശൂരിലെത്തിയ 28 വയസുകാരന്‍, ഷാര്‍ജയില്‍ നിന്നും കണ്ണൂരിലെത്തിയ 49 വയസുകാരന്‍ എന്നിവര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
advertisement
Omicron | ഡൽഹിയിലും രാത്രി കർഫ്യൂ; നാളെ മുതൽ നിലവിൽ വരും
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാരും. തിങ്കളാഴ്ച മുതൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ നിലവിൽ വരുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. നേരത്തെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹിയും രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. തലസ്ഥാനത്ത് ഇന്ന് 290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
advertisement
ഹരിയാനയില്‍ ഇന്നലെ മുതൽ രാത്രി കര്‍ഫ്യൂ നിലവില്‍ വന്നു. ജനുവരി അഞ്ച് വരെയാണ് ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തിയത്. യുപിയിലും രാത്രി കര്‍ഫ്യൂ ജനുവരി അഞ്ച് വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicorn | സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ; 19 പേർക്ക് കൂടി രോഗം
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement