• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം

നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം

സംഭവത്തിൽ പൊലീസ് കേസെട‌ുത്തു

പരിക്കേറ്റ ലിസി

പരിക്കേറ്റ ലിസി

  • Share this:
    വെഞ്ഞാറമൂട് (തിരുവനന്തപുരം):  വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചതിന് ആശീവർക്കറെ യുവാവ് വീടു കയറി മർദ്ദിച്ചെന്നു പരാതി. വാമനപുരം പഞ്ചായത്തിലെ പൂവത്തൂര്‍ വാര്‍ഡ് ആശാ വര്‍ക്കര്‍ പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസി (37) ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൂവത്തൂര്‍ വിഎസ് ഭവനില്‍ വിഷ്ണു(27)വിനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

    ലിസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിക്കുകയും പെണ്‍മക്കളെ അസഭ്യം വിളിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഒന്‍പതിന് സൗദിയില്‍ നിന്നു നാട്ടിലെത്തിയ ഇയാളോട് ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടില്‍ നിന്നും പുറത്തു പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു.
    BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

    താന്‍ നാട്ടിലെത്തിയ വിവരം ആശാ വര്‍ക്കറാണ് ആരോഗ്യ വകുപ്പിനെ അറിയിച്ചതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലിസിയുടെയും മക്കളുടെയും നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതിനിടയില്‍ ഇയാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ചെവിക്ക് സാരമായി പരുക്കേറ്റ ലിസിയെ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
    Published by:Aneesh Anirudhan
    First published: