നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Omicron in India | രാജ്യത്ത് ഒമിക്രോൺ കേസുകൾ 220ലേക്ക്

  11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി

  omricon

  omricon

  • Share this:
   രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron cases) 220ലേക്ക്. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. ജമ്മുവിലും മൂന്ന് പേരിൽ ഒമിക്രോൺ കണ്ടെത്തി. ഡൽഹിയിൽ ഒമിക്രോൺ കേസുകൾ 54 ആയി.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 102 കോവിഡ് കേസുകളും ഒരു മരണവും സൽഹിയിൽ റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിലെ ഉയർന്ന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുള്ളതോ തീവ്രപരിചരണ വിഭാഗത്തിൽ 40 % രോഗികൾ ഉള്ളതോ ആയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

   സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കോവിഡ് -19 അണുബാധ കേസുകളുടെ സൂക്ഷ്മപരിശോധന ത്വരിതപ്പെടുത്തുകയും, ഒരു ആഴ്‌ചയിലെ പരിശോധനകളിൽ 10% ശതമാനത്തിലധികം പോസിറ്റീവ് ആയി മാറുകയോ അല്ലെങ്കിൽ ആശുപത്രി കിടക്കകളിലെ രോഗികളുടെ എണ്ണം 40% മറികടക്കുകയോ ചെയ്‌താൽ രാത്രി ലോക്ക്ഡൗൺ, വലിയ ഒത്തുചേരലുകൾ നിരോധിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കേണ്ടതുണ്ട് എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

   ദക്ഷിണാഫ്രിക്ക, യുകെ, ഡെൻമാർക്ക് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളിൽ കോവിഡ് -19 ന്റെ പുതിയ തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദം ഉയർത്തിയ ഭീഷണിയുടെ വെളിച്ചത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റർമാർക്കും നിർദ്ദേശം അയച്ചു.

   പരിശോധനയിലും നിരീക്ഷണത്തിലും വേണ്ട നിർദ്ദേശങ്ങളും ഭൂഷൺ ശുപാർശ ചെയ്തു: വീട് വീടാന്തരം കയറി കേസുകൾ കണ്ടെത്തൽ, എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും പരിശോധന, ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും, ദുർബലരും രോഗബാധിതരുമായ ആളുകളെ കണ്ടെത്തൽ, ദിവസവും നടത്തുന്ന മൊത്തം ടെസ്റ്റുകളിൽ ആർടി-പിസിആർ ടെസ്റ്റുകളുടെ ശരിയായ അനുപാതം ഉറപ്പാക്കൽ, എല്ലാ കോവിഡ് പോസിറ്റീവ് വ്യക്തികളുടെയും കോൺടാക്റ്റ്-ട്രേസിംഗ്, അവരുടെ സമയോചിതമായ പരിശോധന, അവരുടെ സംസ്ഥാനങ്ങളിലും ജില്ലകളിലും എത്തിയ അന്താരാഷ്‌ട്ര യാത്രക്കാരെ നിരീക്ഷിക്കാൻ സംസ്ഥാന സർവൈലൻസ് ഓഫീസർമാരും ജില്ലാ നിരീക്ഷണ ഓഫീസർമാരും 'എയർ സുവിധ' പോർട്ടലിലേക്കുള്ള പ്രവേശനം ഉപയോഗപ്പെടുത്തൽ തുടങ്ങിയവ നിർദ്ദേശിക്കുന്നു.

   Summary: Number of Omicron cases in India touched a new high with the tally reaching 220. Maharashtra tops the list with 65 cases
   Published by:user_57
   First published: