Omicron | ഒമിക്രോൺ; സംസ്ഥാനത്ത് തിയേറ്ററുകളിൽ രാത്രികാല പ്രദർശനങ്ങൾക്ക് നിയന്ത്രണ൦
- Published by:Naveen
- news18-malayalam
Last Updated:
ഈ മാസം 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം.
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തിയേറ്ററുകളിൽ രാത്രികാല പ്രദർശനങ്ങൾക്ക് നിയന്ത്രണം വരുന്നു. ഈ മാസം 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം.
ഈ ദിവസങ്ങളിൽ രാത്രികാല പ്രദർശനം നടത്താൻ അനുമതി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ 10 മണിക്ക് ശേഷമുള്ള പ്രദർശനങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചു.
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ഈ മാസം 30 മുതൽ രാത്രികാല കർഫ്യൂ; ന്യൂ ഈയർ ആഘോഷങ്ങൾ രാത്രി 10 മണിവരെ മാത്രം
രുവനന്തപുരം: നിലവിലെ കോവിഡ് (Covid 19) സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ (Night Curfew) ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
advertisement
പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .
Also read- Omicron | ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഒമിക്രോൺ തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
advertisement
സംസ്‌ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Also read- Omicron Kerala| ഒമിക്രോണ്‍ വ്യാപനം : ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങൾ കരുതലോടെ മതി ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
കോവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്.
advertisement
ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.
കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവേദ/ ഹോമിയോ മരുന്നുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി എടുക്കേണ്ടതാണ്.
advertisement
എസ് എസ് എൽ.സി, പ്ലസ്ടുപരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ചു.
സംസ്‌ഥാനത്ത് ആകെ 57 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Location :
First Published :
December 28, 2021 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഒമിക്രോൺ; സംസ്ഥാനത്ത് തിയേറ്ററുകളിൽ രാത്രികാല പ്രദർശനങ്ങൾക്ക് നിയന്ത്രണ൦


