COVID 19 | ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ അനുമതി; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

Last Updated:

പകർച്ച വ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം.

തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.
എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്,
ബീച്ചുകൾ, തിയറ്ററുകൾ, മാളുകൾ എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചു. പകർച്ച വ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം.
You may also like:കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]
സ്വകാര്യ മേഖലയിലുള്ളവയുൾപ്പെടെ മെഡിക്കൽ കോളേജുകളും ആശുപത്രികളും ഉൾപ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ലഭ്യമായ കിടക്കകൾ, ആശുപത്രി മുറികൾ, ഹോസ്റ്റൽ മുറികൾ, കൊറോണ പരിശോധനാ ഉപകരണങ്ങൾ, ഐ.സി.യു കിടക്കകൾ, വെൻറിലേറ്ററുകൾ, കോവിഡ് 19 സംബന്ധിച്ച മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് കൺട്രോൾ റൂമിൽ അറിയിക്കണം (ഫോൺ: 0471
advertisement
2364424, ഇ മെയിൽ: covid19ksdma@gmail.com).
ഇതിന്റെ പകർപ്പ് ആരോഗ്യസെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നൽകണം.
അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പുണ്ടായാൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കടുത്ത നടപടിയെടുക്കും. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും 1897ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങൾ ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
ഉത്തരവിലെ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. നിർദേശങ്ങൾ മാർച്ച് 22 വെളുപ്പിന് 12 മണിമുതൽ പ്രാബല്യത്തിൽ വരും.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ അനുമതി; കർശന നിയന്ത്രണങ്ങളുമായി സർക്കാർ
Next Article
advertisement
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.

  • ശബരിമല ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

  • 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

View All
advertisement