മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആശുപത്രി വിട്ടു; കോവിഡ് ടെസ്റ്റും നെഗറ്റീവ്
- Published by:user_49
- news18india
Last Updated:
കോവിഡ് ടെസ്റ്റും നടത്തിയിരുന്നു, പരിശോധന ഫലം നെഗറ്റീവാണ്
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.
ഞായറാഴ്ച രാത്രി 8.45ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്. രണ്ടുദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
2009ല്‍ അദ്ദേഹം കൊറോണറി ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു. മുന്‍ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 12, 2020 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആശുപത്രി വിട്ടു; കോവിഡ് ടെസ്റ്റും നെഗറ്റീവ്