ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം

Last Updated:

രാജ്യദ്രോഹക്കുറ്റത്തിന് പുറമെ പകർച്ചവ്യാധി നിയന്ത്രണ ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ തെറ്റായ വാര്‍ത്ത നൽകിയെന്നാരോപിച്ച് മാധ്യമപ്രവർത്തനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. 'ഫേസ് ഓഫ് നേഷൻ' എന്ന ഗുജറാത്തി പോർട്ടലിന്‍റെ എഡിറ്ററായ ധവൽ പട്ടേൽ എന്നയാൾക്കെതിരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ദേശദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്.
വിജയ് രൂപാണിയെ മാറ്റി പകരം കേന്ദ്ര മന്ത്രി മന്‍സുഖ് മണ്ടവ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാൻ ഹൈക്കമ്മാൻഡ് നീക്കം നടക്കുന്നുണ്ടെന്ന വാർത്തയാണ് കേസിന് അടിസ്ഥാനം. സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതിയിലും ഉന്നത നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും മെയ് ഏഴിന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞിരുന്നു. ഈ വാർത്തയുടെ പേരിലാണ് ഇപ്പോൾ കേസ്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ പകർച്ചവ്യാധി നിയന്ത്രണ ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
TRENDING:International Nurses Day| നഴ്സിങ്: ലോക മാതൃകയായ മലയാളി ബ്രാൻഡ് [NEWS]ചോദ്യം ചെയ്തത് ഇഷ്ടമായില്ല; മാധ്യമ പ്രവര്‍ത്തകയോട് തട്ടിക്കയറി വാർത്താസമ്മേളനം പകുതിയിൽ അവസാനിപ്പിച്ച് ട്രംപ് [NEWS]ലോക്ക്ഡൗണിലും കുറയാതെ ദളിത് വിഭാഗത്തിനെതിരെ അക്രമം; തമിഴ്നാട്ടിൽ നാലു ദിവസത്തിനിടയിൽ കൊലപ്പെട്ടത് നാലു പേർ [NEWS]
ധവലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.. കസ്റ്റഡിയിലെടുത്ത ഇയാളെ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ മുൻകരുതൽ എന്ന നിലയ്ക്ക് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് എസിപി ബി.വി.ഗോഹിൽ അറിയിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement