Covid 19 | കൊവോവാക്സും കോര്‍ബെവാക്സും ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യാന്‍ തയ്യാര്‍; ഇന്ത്യ

Last Updated:

മെല്‍ബണില്‍ നടന്ന നാലാമത് ക്വാഡ്  യോഗത്തില്‍ ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ക്കൊപ്പം  എസ്. ജയശങ്കറും പങ്കെടുത്തു.

വാക്സിന്‍ പങ്കാളിത്തത്തിന് കീഴില്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന കൊവോവാക്സും(Covovax )കോര്‍ബെവാക്സും (Corbevax)ഉള്‍പ്പെടെയുള്ള കോവിഡ് -19 (covid) വാക്സിനുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന്  ഇന്ത്യ. സംഭവവികാസങ്ങളെക്കുറിച്ച് അറിവുള്ള അധികൃതര്‍ ന്യൂസ് 18- നോട് പറഞ്ഞു
മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തെ സഹായിക്കുന്നതിനും വാക്‌സിന്‍ ലഭ്യതയില്‍ തുല്യത ഉറപ്പുവരുത്തുന്നതിനും എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്.
മെല്‍ബണില്‍ നടന്ന നാലാമത് ക്വാഡ്  യോഗത്തില്‍ ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ക്കൊപ്പം  എസ്. ജയശങ്കറും പങ്കെടുത്തു.
കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് ആഗോള ആരോഗ്യ സുരക്ഷയെ നേരിടാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത ജയശങ്കര്‍ യോഗത്തില്‍ പറഞ്ഞു. 'ഇന്ത്യയില്‍ 1 ബില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ കൂടി ഉല്‍പ്പാദിപ്പിക്കുന്നതിന് ക്വാഡ് രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
advertisement
മഹാമാരിയില്‍ നിന്ന് ലോകത്തെ വീണ്ടെടുക്കുന്നതിനായി ക്വാഡ് രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിന് എതിരെ കൂട്ടായ വാക്സിന്‍ വിതരണവും ക്വാഡ് രാജ്യങ്ങളുടെ വാക്സിന്‍ സംരംഭവും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്തോ-പസഫിക് രാജ്യങ്ങള്‍ക്ക് ക്വാഡ് വാക്‌സിന്‍ സംരംഭം ഉപയോഗപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.'
2022 അവസാനത്തോടെ ഒരു ബില്യണ്‍ ഡോസ് കോവിഡ് -19 വാക്‌സിനുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ എടുത്തുകാട്ടി.
advertisement
Covid-19 Mutation | കോവിഡ് 19 വൈറസിന് മനുഷ്യ ശരീരത്തിനുള്ളിൽ മ്യൂട്ടേഷൻ സംഭവിക്കുന്നത് എങ്ങനെ?
കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് വൈറസിന്റെ (Covid Virus) അതിവേഗ വ്യാപനവും വിവിധ വകഭേദങ്ങളും (Varient) നാം കണ്ടു കൊണ്ടിരിക്കുന്നതാണ്. കോവിഡുമായി ബന്ധപ്പെട്ട പുതിയ ഒരു പഠനത്തിൽ, രോഗാവസ്ഥയിൽ രോഗിയുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ടെക്‌നിയൻ - ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ പഠനം (Study) നടത്തിയത്. നിലവിലുള്ള ഡാറ്റാബേസുകളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത വിവിധ മ്യൂട്ടേഷനുകളും (Mutation) മുമ്പ് അറിയപ്പെടാതെ പോയ ഒരു വേരിയന്റും പഠനത്തിൽ കണ്ടെത്തി. ഈ വകഭേദങ്ങൾക്കെതിരെ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയും ഗവേഷകർ പരിശോധിച്ചു. സ്പൈക്ക് പ്രോട്ടീനിലെ വ്യത്യസ്ത തരം മ്യൂട്ടേഷനുകളെ ആശ്രയിച്ച് വാക്സിൻ ഫലപ്രാപ്തി വ്യത്യാസപ്പെടുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി.
advertisement
സ്പൈക്ക് പ്രോട്ടീനുകളിലൊന്നായ s2Aയിൽ ഒരു പ്രത്യേക മ്യൂട്ടേഷൻ ഗവേഷകർ കണ്ടെത്തി. ഇത് വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുന്നുണ്ട്.
COVID-19 | ഒമിക്രോൺ അതിവേഗ വ്യാപനം; അണുബാധ തടയാൻ  നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ 
"ഞങ്ങളുടെ കണ്ടെത്തലുകൾ വൈറസിന്റെ ബലഹീനതകൾ കണ്ടെത്തുന്നതിലേക്ക് നയിച്ചേക്കാം. രോഗം ബാധിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുന്ന സംവിധാനങ്ങൾ, അണുബാധ തടയുന്നതിനുള്ള പുതിയ നടപടികൾ വികസിപ്പിക്കുക എന്നിവയൊക്കെ ഇതുവഴി സാധിച്ചേക്കാം" റാപ്പപോർട്ട് ഫാക്കൽറ്റി ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ യോതം ബാർ-ഓൺ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കൊവോവാക്സും കോര്‍ബെവാക്സും ഉള്‍പ്പെടെയുള്ള കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യാന്‍ തയ്യാര്‍; ഇന്ത്യ
Next Article
advertisement
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
  • ശബരിമലയില്‍ അയ്യപ്പനൊപ്പം വാവരെ കാണാന്‍ ആര്‍എസ്എസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  • ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും, താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി.

  • കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രവും ആഹാരവും കഴിക്കാം, പക്ഷേ ബിജെപിക്ക് വോട്ട് നല്‍കിയാല്‍ തനിമ തകര്‍ക്കും.

View All
advertisement