സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍; കടകള്‍ കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കും

Last Updated:

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ ഉയരുന്നതിനിടെയാണ് ഇളവുകള്‍ നിലവില്‍ വരുന്നത്. സംസ്ഥാനത്തെ കടകള്‍ ഇന്ന് മുതല്‍ കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കാന്‍ കഴിയും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ തുറന്ന് പ്രരവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. സംസ്ഥാനത്തെ ബീച്ചുകള്‍ ഇന്നു മുതലും മാളുകള്‍ ബുധനാഴ്ച മുതലും പ്രവര്‍ത്തിച്ചു തുടങ്ങും.
ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബീച്ചുകളില്‍ എത്തുന്നവര്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അടുത്ത രണ്ട് ഞായറാഴ്ചകളായ 15നും 22നും ലോക്ഡൗണ്‍ ഉണ്ടാകില്ല.
കോവിഡ് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ നഷ്ടം വരുത്തിയതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
advertisement
അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1048, കൊല്ലം 1695, പത്തനംതിട്ട 523, ആലപ്പുഴ 1150, കോട്ടയം 790, ഇടുക്കി 400, എറണാകുളം 2339, തൃശൂര്‍ 2815, പാലക്കാട് 2137, മലപ്പുറം 2119, കോഴിക്കോട് 2397, വയനാട് 726, കണ്ണൂര്‍ 1115, കാസര്‍ഗോഡ് 854 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,57,687 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
സംസ്ഥാനത്ത് പരിഷ്‌കരിച്ച ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍; കടകള്‍ കൂടുതല്‍ നേരം തുറന്ന് പ്രവര്‍ത്തിക്കും
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement