കോവിഡ് മുക്തമായവർക്ക് ഒരു ഡോസ് വാക്സിൻ മതിയാകും; നിർണായക കണ്ടെത്തലുമായി ബി എച്ച് യു ശാസ്ത്രജ്ഞർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി എല്ലാവർക്കും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകൾ വീതമാണ് നൽകി വരുന്നത്
കോവിഡ് രോഗമുക്തരായ ആളുകൾക്ക് ആവശ്യത്തിന് രോഗപ്രതിരോധം ലഭിക്കാൻ വാക്സിന്റെ ഒരു ഡോസ് മാത്രം മതിയാകുമെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിൽ നടത്തിയ ഒരു ഗവേഷണത്തിൽ തെളിഞ്ഞതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. കോവിഡ് മുക്തരായ ആളുകൾ മൂന്ന് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവൂ എന്ന നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയതിന് പിന്നാലെയാണ് ഈ ഗവേഷണഫലങ്ങൾ പുറത്തുവന്നത്.
ഇന്ത്യയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി എല്ലാവർക്കും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകൾ വീതമാണ് നൽകി വരുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ജനിതകശാസ്ത്ര വകുപ്പിലെ പ്രൊഫസർ ജ്ഞാനേശ്വർ ചൗബെയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് നിർണായകമായ ഈ കണ്ടെത്തലുകൾ ഉണ്ടായിട്ടുള്ളത്. കോവിഡ് രോഗമുക്തി നേടിയവരും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ലാത്തവരും അടങ്ങിയ 20 പേരിലാണ് ഈ സംഘം പഠനം നടത്തിയത്.
advertisement
കോവിഡ് ബാധിതരായവരും അല്ലാത്തവരുമായ ആളുകളിൽ വാക്സിൻ ഉണ്ടാക്കുന്ന ഗുണഫലങ്ങൾ അന്വേഷിക്കാനാണ് ഈ പഠനം നടത്തിയതെന്ന് പ്രൊഫസർ ചൗബെ പറയുന്നു. കോവിഡ് മുക്തരായ ആളുകളിൽ ആന്റിബോഡികൾ ആദ്യ ആഴ്ചയിൽ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നും കോവിഡ് ബാധിതരാവാത്ത ആളുകളിൽ 3-4 ആഴ്ചകൾക്കുള്ളിലാണ് ആന്റിബോഡികൾ ഉത്പാദിക്കപ്പെട്ടതെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുക്തി നേടിയവരിൽ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം തന്നെ ആന്റിബോഡികൾ ഉത്പാദിക്കപ്പെടുന്നുണ്ട്.
Varanasi | Banaras Hindu University researchers claim single dose of vaccine enough for COVID recovered patients
We studied effect of vaccine on COVID recovered & non-infected people. Antibodies in recovered people developed in 1st week: Prof Zoology Dept BHU Gyaneshwer Chaubey pic.twitter.com/Iwt775TD0Y
— ANI UP (@ANINewsUP) May 31, 2021
advertisement
" കോവിഡ് ബാധിതരാകാത്തവരിൽ 90% പേരിലും മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിലാണ് ആന്റിബോഡികൾ ഉത്പാദിക്കപ്പെട്ടത്. കോവിഡ് മുക്തി നേടിയവരുടെ ശരീരത്തിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിയതിന് ശേഷം ഒന്നാമത്തെ ആഴ്‌ച തന്നെ ആന്റിബോഡികൾ ഉത്‌പാദിപ്പിക്കാൻ തുടങ്ങി. കോവിഡ് മുക്തി നേടിയവർക്ക് ഒരു ഡോസ് വാക്സിൻ മാത്രം നൽകുന്നതിലൂടെ വാക്സിൻ ക്ഷാമം സൃഷ്ടിക്കുന്ന പ്രശ്നം മറികടക്കാൻ നമുക്ക് കഴിയും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട്", പ്രൊഫസർ ചൗബെ പറഞ്ഞതായി വാർത്ത ഏജൻസിയായ എ എൻ ഐ ട്വീറ്റ് ചെയ്തു.
advertisement
വാക്സിൻ ക്ഷാമം മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ഉതകുന്ന ഈ കണ്ടെത്തലുകൾ ഉൾപ്പെടുത്തി പ്രൊഫസർ ചൗബെ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഇന്ത്യ ഇതുവരെ22,41,09,448 വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു.
ആഗോളതലത്തിൽ കോവിഡ് 19 വാക്സിന് വേണ്ടിയുള്ള ആവശ്യം വർധിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വിദേശരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്നാണ് വ്യാഴാഴ്ച കേന്ദ്രസർക്കാർ അറിയിച്ചത്. നിലവിൽ ഇന്ത്യയിലെ ആഭ്യന്തര വാക്സിനേഷൻ പദ്ധതി ശ്രക്തിപ്പെടുത്താൻ വാക്സിനുകളുടെ ആഭ്യന്തര ഉത്പാദനം ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് രാജ്യം.
Location :
First Published :
June 04, 2021 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മുക്തമായവർക്ക് ഒരു ഡോസ് വാക്സിൻ മതിയാകും; നിർണായക കണ്ടെത്തലുമായി ബി എച്ച് യു ശാസ്ത്രജ്ഞർ