Covid 19 | കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; ആല്‍ഫയെക്കാള്‍ അപകടകാരി

Last Updated:

ആല്‍ഫയെക്കാള്‍ 50 ശതമാനം അധിക വ്യാപനശേഷിയാണ് ഡെല്‍റ്റ വകഭേദത്തിന്

News18 Malayalam
News18 Malayalam
ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പഠനം. അതിതീവ്ര വ്യാപന ശേഷിയാണ് ഡെല്‍റ്റ വകഭേദത്തേിനെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ യുകെ വകഭേദമായ ആല്‍ഫയെക്കാള്‍ അപകടകാരിയാണ് ഡെല്‍റ്റ വകഭേദം. ആല്‍ഫയെക്കാള്‍ 50 ശതമാനം അധിക വ്യാപനശേഷിയാണ് ഡെല്‍റ്റ വകഭേദത്തിന്.
ഇന്ത്യന്‍ SARS COV2 ജീനോമിക് കണ്‍സോഷ്യവും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12,200 വകഭേദങ്ങളാണ് ജീനോമിക് സിക്വീന്‍സിലൂടെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിച്ച ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയുടെ സാന്നിധ്യം വളരെ കുറവാണെന്ന് പഠനത്തില്‍ പറയുന്നു.
advertisement
രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ട്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്തി, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദം കൂടുതലായി ബാധിച്ചത്. അതേസമയം വാകസിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ബ്രേക് ത്രൂ വ്യാപനത്തില്‍ ഡെല്‍റ്റ വകഭേദം വലിയ കാരണമായി. എന്നാല്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതിന് കാരണം ഡെല്‍റ്റ വകഭേദമാണെന്നതിന് തെളിവുകളില്ല.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആല്‍ഫ വകഭേദം കൂടുതലായി വ്യാപിച്ചിട്ടില്ല. 29,000 സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് ഇന്ത്യ നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ബി.1.617 വകഭേദം 8,900 സാമ്പിളുകളില്‍ കണ്ടെത്തി. ആയിരത്തിലധികം ഡെല്‍റ്റ വകഭേദമാണെന്നും കണ്ടെത്തി.
advertisement
അതേസമയം കോവിഡ് വ്യാപനത്തില്‍ വലയുന്ന മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ വാക്‌സിനുകള്‍ പങ്ക് വയ്ക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ യുഎസ് ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
വാക്‌സിന്‍ പങ്കുവയ്ക്കാനുള്ള ചെയ്യാനുള്ള യുഎസ് നയതന്ത്രപദ്ധതിയുടെ ഭാഗമായി ഇന്ത്യക്കായുള്ള ആദ്യ ബാച്ച് വാക്‌സിനുകള്‍ ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം കമലാ ഹാരിസ് ഉറപ്പു നല്‍കിയെന്നാണ് അവര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
advertisement
'അടിയന്തര സാഹചര്യങ്ങളും പൊതുജനാരോഗ്യ ആവശ്യങ്ങളും കണക്കിലെടുത്ത്. വാക്‌സിന്‍ ആവശ്യപ്പെട്ട കഴിയുന്നത്ര എല്ലാ രാജ്യങ്ങളെയും സഹായിച്ച് ആഗോള കവറേജ് കൈവരിക്കാനുള്ള ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെപ്പറ്റിയും കമല, ഫോണ്‍സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. വൈറ്റ്ഹൗസ് മുതിര്‍ന്ന ഉപദേശകനും വക്താവുമായ സൈമണ്‍ സാന്‍ഡേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; ആല്‍ഫയെക്കാള്‍ അപകടകാരി
Next Article
advertisement
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
  • SIT ധർമസ്ഥല കേസിലെ 45 കാരനായ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു.

  • പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്ത 11 പേർക്ക് SIT നോട്ടീസ് അയച്ചു.

  • തിമറോഡിയുടെ വീട്ടിൽ റെയ്ഡിൽ തോക്കും ആയുധങ്ങളും കണ്ടതിനെത്തുടർന്ന് കേസെടുത്തിട്ടുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement