Covid 19 | ലോകത്തെ കോവിഡ് പ്രതിസന്ധി അവസാനിക്കുന്നു; ഫൈസർ വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് മൂന്നാം ഘട്ട പരീക്ഷണത്തിൽ തെളിഞ്ഞു

Last Updated:

പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച് ആദ്യം ഡോസ് നൽകി 28 ദിവസത്തിനുശേഷവും രണ്ടാമത്തെ ഡോസ് നൽകി ഏഴു ദിവസത്തിനുശേഷവും ഫലപ്രദമാകുന്നുണ്ടെന്ന് വ്യക്തമാകുന്നു

കോവിഡ് -19 അണുബാധ തടയുന്നതിന് ഫൈസറും ബയോ ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കമ്പനികൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മനുഷ്യരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞത്. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച് ആദ്യം ഡോസ് നൽകി 28 ദിവസത്തിനുശേഷവും രണ്ടാമത്തെ ഡോസ് നൽകി ഏഴു ദിവസത്തിനുശേഷവും ഫലപ്രദമാകുന്നുണ്ടെന്ന് വ്യക്തമാകുന്നു.
"മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ പരീക്ഷണത്തിൽനിന്നുള്ള ആദ്യ ഫലങ്ങൾ, കോവിഡ് -19 തടയാനുള്ള ഞങ്ങളുടെ വാക്സിൻ ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്," ഫൈസർ ചെയർമാനും സിഇഒയുമായ ആൽബർട്ട് ബൌർല പ്രസ്താവനയിൽ പറഞ്ഞു.
"ആഗോള ആരോഗ്യ പ്രതിസന്ധിക്ക് അറുതി വരുത്താൻ സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള ആളുകളെ നല്ലതുപോലെ സഹായിക്കുന്നതിന് ഞങ്ങൾ ഒരു സുപ്രധാന ചുവടുവെപ്പാണ് നടത്തിയിട്ടുള്ളത്." ലോകത്തിന് ആവശ്യമുള്ള സമയത്ത് ഞങ്ങളുടെ വാക്സിൻ വികസന പരിപാടി നിർണായക നാഴികക്കല്ലിലെത്തുകയാണ്”- ബൌർല കൂട്ടിച്ചേർത്തു.
advertisement
ലോകമെമ്പാടുമുള്ള കോവിഡ് -19 അണുബാധകളുടെ നിരക്ക് റെക്കോഡ് വേഗത്തിൽ ഉയരുകയാണ്, ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങൾ നിറയുകയും മരണസംഖ്യ കൂടുകയും ചെയ്യുന്നു. 2020 ൽ ആഗോളതലത്തിൽ അഞ്ചു കോടി വാക്സിൻ ഡോസുകളും 2021 ൽ 130 കോടി ഡോസും വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികൾ അറിയിച്ചു. അതേസമയം, ഫൈസറിന്റെ പ്രഖ്യാപനത്തിന് ശേഷം എസ് ആന്റ് പി 500 ട്രാക്കിംഗ് ഓഹരി മൂല്യം തിങ്കളാഴ്ച റെക്കോർഡ് ഉയരത്തിലെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ലോകത്തെ കോവിഡ് പ്രതിസന്ധി അവസാനിക്കുന്നു; ഫൈസർ വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് മൂന്നാം ഘട്ട പരീക്ഷണത്തിൽ തെളിഞ്ഞു
Next Article
advertisement
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
  • ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന സൂചനയുണ്ട്.

  • ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ട്.

  • ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തെലുങ്ക്-മലയാളം പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു.

View All
advertisement