ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യുക; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
700 മെട്രിക് ടണ്‍ ഓക്‌സിജന് പകരം 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുമെന്നും കേന്ദ്രം സൂപ്രീംകോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം തുടരുന്ന ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യണമെന്ന കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഓക്‌സിജന്‍ വിതരണത്തില്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശം നല്‍കി.
ഏപ്രില്‍ 30ലെ ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്നും ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്തണമെന്നും മെയ് അഞ്ചിന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ മെയ് ആറിന് ഇതു സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ടെന്നും 700 മെട്രിക് ടണ്‍ ഓക്‌സിജന് പകരം 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
advertisement
അതേസമയം ഡല്‍ഹിക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,14,188. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,91,598 ആയി. 3,915 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,34,083 പേരാണ് ഇതുവരെ മരിച്ചത്.
advertisement
36,45,164 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,76,12,351 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 62,194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക- 49,058, കേരളം- 42,464, ഉത്തര്‍പ്രദേശ്- 26,622, തമിഴ്‌നാട്-24,898 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന കോവിഡ് കണക്കുകള്‍. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 49.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് 15.02 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
മഹാരാഷ്ട്രയില്‍ ഇന്നലെ 853 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രേദശില്‍ 350 പേര്‍ മരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ 36,110 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതായത് മണിക്കൂറില്‍ ശരാശരി 150 മരണങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Location :
First Published :
May 07, 2021 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യുക; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി







