COVID 19| സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി

Last Updated:

മെഡിക്കൽ ഷോപ്പ്, പലചരക്ക് കട, ഡാറ്റാ സെൻറർ, ഇൻറർനെറ്റ്, ടെലികോം തുടങ്ങി സർക്കാരിന്റെ പ്രവർത്തനാനുമതിയുള്ള മേഖലകളിലെ ജീവനക്കാർക്ക് പാസ്

തിരുവനന്തപുരം: സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം എഴുതി നൽകേണ്ടിവരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. സത്യവാങ്മൂലം തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നൽകണം.
ടാക്സിയും ഓട്ടോയും (ഊബർ, ഓല ഉൾപ്പെടെ) അവശ്യവസ്തുക്കൾ, മരുന്ന് എന്നിവ വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ പ്രവർത്തിപ്പിക്കാവൂ. അവശ്യസർവീസുകൾക്ക് പാസ് നൽകും. പാസുകൾ വിതരണം ചെയ്യാൻ എസ്പിമാർക്ക് നിർദേശം നൽകി.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
മെഡിക്കൽ ഷോപ്പ്, പലചരക്ക് കട, ഡാറ്റാ സെൻറർ, ഇൻറർനെറ്റ്, ടെലികോം തുടങ്ങി സർക്കാരിന്റെ പ്രവർത്തനാനുമതിയുള്ള മേഖലകളിലെ ജീവനക്കാർക്കാണ് പാസ് നൽകുന്നത്. മീഡിയ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് പാസ് വേണ്ട. സ്ഥാപനങ്ങളുടെ തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ മതി. എല്ലാവരും നിര്‍ദേശങ്ങൾ അനുസരിക്കണമെന്നു ഡിജിപി അഭ്യർഥിച്ചു.
advertisement
സത്യവാങ്മൂലത്തിന്റെ മാതൃക ചുവടെ
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement