കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമാവും.
അമരാവതി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുണ്ടായ അധിക സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കാന്‍ ആന്ധപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമല്ല, മുഖ്യമന്ത്രി അടക്കമുള്ള വിവിധ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമാവും.
ഏപ്രിലില്‍ നല്‍കേണ്ട മാര്‍ച്ച് മാസത്തെ ശമ്പളമാണ് വൈകിക്കുക. എന്നാല്‍ ഓരോ തസ്തിക അനുസരിച്ച് വൈകിക്കുന്നതിന്റെ തോത് വ്യത്യാസപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
BEST PERFORMING STORIES:കോവിഡ്: ഉത്തർപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
advertisement
[NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, ചെയര്‍പേഴ്‌സന്‍മാര്‍, കോര്‍പറേഷന്‍ മെമ്പര്‍മാര്‍, പ്രാദേശിക ഭരണകൂടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍, തുടങ്ങിയവരുടെ 100 ശതമാനം ശമ്പളവും വൈകിക്കും. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് 60 ശതമാനമായിരിക്കും.
വര്‍ക്ക് ചാര്‍ജ്ജ് ഉദ്യോഗസ്ഥര്‍, പ്രൊഫഷണല്‍സ് അടക്കം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും 50 ശതമാനം വൈകിക്കും. ക്ലാസ് ഫോര്‍ ജീവനക്കാരുടെ 10 ശതമാനമേ വൈകിക്കുകയുള്ളൂ. കരാർ ജീവനക്കാര്‍ക്കും 10 ശതമാനമാണ്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 24, 2020 11:10 AM IST