ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ പത്മരാജന്‍ പീഡിപ്പിച്ചെന്നാണ് കേസ്.
തിരുവനന്തപുരം: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് കഴിഞ്ഞ ഏപ്രിൽ 15ന് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. അന്നു തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
BEST PERFORMING STORIES:''കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഉണ്ടെന്നു വരെ ആക്ഷേപമുണ്ടായി'; സ്പ്രിങ്ക്ളർ ആരോപണം തള്ളി മുഖ്യമന്ത്രി [NEWS]ചുമട്ടുതൊഴിലാളിക്കും ആരോഗ്യ പ്രവർത്തകനും കോവിഡ്; കോട്ടയത്ത് മാർക്കറ്റ് അടച്ചു [NEWS]കോവിഡ് 19 | സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണില്‍; പത്തെണ്ണം ഓറഞ്ച് സോണില്‍ [NEWS]
കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ പത്മരാജന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ മാർച്ച് 18ന് പെൺകുട്ടി മട്ടന്നൂർ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു.
advertisement
പാനൂര്‍ മുന്‍ സി ഐ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയെ നിരന്തരം ചോദ്യംചെയ്ത് മാനസികമായി തളര്‍ത്താനും ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ജനകീയ പ്രതിഷേധത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
First Published :
April 23, 2020 11:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന്