ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയയും; നിരോധനം മെയ് 15 വരെ
- Published by:Naseeba TC
- news18-malayalam
Last Updated:
ഐപിഎൽ മത്സരത്തിനെത്തിയ വിദേശതാരങ്ങൾ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിൽ ആശങ്കാകുലരാണ്.
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയയും. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനം. മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാൽ മെയ് 15 വരെയെങ്കിലും വിമാനങ്ങൾ റദ്ദാക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ഇന്ത്യയിൽ നിന്ന് എത്തുന്നവർ ഓസ്ട്രേലിയയിലുള്ളവരിൽ അപകട സാധ്യത നിലനിൽക്കുന്നതിനിലാണ് തീരുമാനം.
ഐപിഎൽ മത്സരത്തിനെത്തിയ വിദേശതാരങ്ങൾ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിൽ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ ടീമംഗങ്ങളായ ഓസീസ് താരങ്ങൾ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് സാംപയും റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
advertisement
ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയ ഓസ്ട്രേലിയൻ തീരുമാനവും വരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ തന്നെ പൗരന്മാരല്ലാത്തവർക്കും സ്ഥിര താമസക്കാർക്കുമായുള്ള അതിർത്തി അടച്ചിരുന്നു. മടങ്ങിയെത്തുന്ന എല്ലാ യാത്രക്കാർക്കും സ്വന്തം ചെലവിൽ രണ്ടാഴ്ചത്തെ ഹോട്ടൽ കപ്പല്വിലക്ക് നിർബന്ധമാണ്.
You may also like:Covid 19| സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇറ്റലിയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി ഉണ്ട്.
advertisement
You may also like:Explained| ഇന്ത്യയിൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായത് എന്തുകൊണ്ട്? അടുത്ത ആഴ്ചകളിലെ സ്ഥിതി എന്ത്?
ഇറ്റലിയെ കൂടാതെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജര്‍മനിയും ശനിയാഴ്ച വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നേരത്തെ കുവൈത്ത്, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളും യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Australia will suspend all direct passenger flights from India until May 15, says PM Scott Morrison. #COVID19 pic.twitter.com/sev4Ym5rNk
— ANI (@ANI) April 27, 2021
advertisement
തുടർച്ചയായ ആറാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായവരുടെ എണ്ണം 3,23,144 ആണ്. നേരിയ ആശ്വാസം പകർന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് 3,52,991 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,97,894 ആയി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 1,76,36,307 ആണ്.
Location :
First Published :
Apr 27, 2021 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയയും; നിരോധനം മെയ് 15 വരെ










