ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാവിന് കോവിഡ്; സമരത്തിൽ പങ്കെടുത്തവർ ക്വറന്‍റീനിൽ പോകാൻ നിർദേശം
- Published by:user_49
Last Updated:
സംസ്ഥാന സർക്കാരിനെതിരായ ജില്ലയിലെ വിവിധ സമരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു
ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാന സർക്കാരിനെതിരായ ജില്ലയിലെ വിവിധ സമരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. താനുമായി നാലഞ്ച് ദിവസങ്ങൾക്കിടെ സമ്പർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ടിജിൻ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പനിയെ തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ടിജിന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. താനുമായി നാലഞ്ച് ദിവസങ്ങൾക്കിടെ സമ്പർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ടിജിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരേ,
ചെറിയ പനിയെ തുടർന്ന് നടത്തിയ Antigen ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് വന്നിരിക്കുകയാണ്. ആയതിനാൽ കഴിഞ്ഞ 4-5 ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ (Self Quarantine) പോകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Location :
First Published :
September 21, 2020 11:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാവിന് കോവിഡ്; സമരത്തിൽ പങ്കെടുത്തവർ ക്വറന്‍റീനിൽ പോകാൻ നിർദേശം