പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തായ പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ
Last Updated:
പോക്സോ പ്രകാരമാണ് സുനിൽരാജിനെതിരെ കേസ് എടുത്തിരിക്കുന്നത്
കൊച്ചി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം ഏഴിക്കര പഞ്ചായത്ത് പത്താം വാർഡ് സിപിഎം അംഗം ഈട്ടുമ്മൽ ഇ.ആർ സുനിൽരാജിനെതിരെ (40) പൊലീസ് കേസെടുത്തു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പോക്സോ പ്രകാരമാണ് സുനിൽരാജിനെതിരെ കേസ് എടുത്തിരിക്കുന്നത്.
പറവൂർ സ്വദേശിനിയായ അമ്മയുടെ സുഹൃത്താണ് സുനിൽരാജ്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും അമ്മയും വാടകയ്ക്കു താമസിക്കുന്ന വടക്കുംപുറത്തെ വീട്ടിൽ വെച്ച് ഇയാൾ പെൺകുട്ടിയുടെ കൈയിൽ പിടിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവ് അമ്മയുമായി അകന്ന് കഴിയുകയാണ്.
അമ്മയുടെ വീട്ടിൽ എത്തിയ പെൺകുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മൂമ്മയുടെ ഒപ്പമെത്തിയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. സ്ത്രീയെ അപമാനിക്കാൻ വേണ്ടി ഉപദ്രവിക്കുക, ബോധപൂർവം മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളും സുനിൽരാജിനു മേൽ ചുമത്തിയിട്ടുണ്ട്. സിപിഎം ഏഴിക്കര നെട്ടായിക്കൊടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുനിൽരാജിനെ ബുധനാഴ്ച കൂടിയ യോഗം സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.
advertisement
Location :
First Published :
June 20, 2019 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തായ പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ


