കൗമാരക്കാരനെ പീഡിപ്പിച്ച സംഭവം; വീട്ടമ്മ കൂടുതൽപേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് സംശയം; അറസ്റ്റ് ഉടനുണ്ടായേക്കാം
Last Updated:
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 45കാരിക്കെതിരെയാണ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊഴിയൂര്‍ പൊലീസ് കേസെടുത്തത്
തിരുവനന്തപുരം: പൊഴിയൂരിൽ 17കാരനെ 45കാരിയായ വീട്ടമ്മ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. ആരോപണവിധേയയായ സ്ത്രീയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. അതിനിടെ കൂടുതൽ ആൺകുട്ടികൾ വീട്ടമ്മയുടെ കെണിയിൽ അകപ്പെട്ടതായാണ് ചൈൽഡ് ലൈൻ അധികൃതർ നൽകുന്ന വിവരം. ഇതുസംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണം പൂർത്തിയാക്കിയശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുകയെന്നും അറിയുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 45കാരിക്കെതിരെയാണ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊഴിയൂര്‍ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അമ്മ വഴിയുള്ള ബന്ധു കുട്ടിയെ രണ്ടു വര്‍ഷമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പതിനേഴുകാരന്‍ ലൈംഗിക ചൂഷണം വെളിപ്പെടുത്തിയത്. സ്ത്രീ കഴിഞ്ഞ രണ്ട് വര്‍ഷമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കൗമാരക്കാരന്‍ മൊഴി നല്‍കി.
advertisement
കൗമാരക്കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സ്ത്രീക്കെതിരെ പോക്‌സോ പ്രകാരം 3,4,5 വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൗമാരക്കാരനെ പിന്നീട് മാതാപിതാക്കളുടെ സംരക്ഷണയിൽ വിട്ടയച്ചു.
Location :
First Published :
June 20, 2019 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൗമാരക്കാരനെ പീഡിപ്പിച്ച സംഭവം; വീട്ടമ്മ കൂടുതൽപേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് സംശയം; അറസ്റ്റ് ഉടനുണ്ടായേക്കാം


