പ്രണയബന്ധത്തിന്റെ പേരിൽ ശകാരിച്ചതിന് 16കാരി കാമുകന്റെയും സഹോദരന്റെയും സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി

Last Updated:

മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പ്രണയബന്ധത്തിന്റെ പേരിൽ ശകാരിച്ചതിന് 16കാരി കാമുകന്റെയും സഹോദരന്റെയും സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി. തെലങ്കാനയിലെ മേഡ്ചൽ ജില്ലയിലാണ് സംഭവം. 39 വയസ്സുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകളായ 16 കാരിയെയും കാമുകൻ പഗില്ല ശിവ (19), പെൺകുട്ടിയുടെ സഹോദരൻ പഗില്ല യശ്വന്ത് (18)എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി തന്റെ പ്രണയബന്ധത്തിന്റെ പേരിൽ അമ്മ അഞ്ജലി ശകാരിച്ചതിനെ തുടർന്ന് അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രകോപിതയായ പെൺകുട്ടി കാമുകന്റെയും സഹോദരന്‍റെയും സഹായത്തോടെ അമ്മയെ കൊല്ലുകയായിരുന്നു.മൂവരും ചേർന്ന് അഞ്ജലിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡുകൾ കൊണ്ട് തലയിൽ അടിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ കൊല്ലപ്പെട്ടു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയബന്ധത്തിന്റെ പേരിൽ ശകാരിച്ചതിന് 16കാരി കാമുകന്റെയും സഹോദരന്റെയും സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി
Next Article
advertisement
പോലീസിന് നേരേ ബോംബേറിഞ്ഞ കേസിൽ പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി അടക്കം രണ്ടുപേർ കുറ്റക്കാർ
പോലീസിന് നേരേ ബോംബേറിഞ്ഞ കേസിൽ പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി അടക്കം രണ്ടുപേർ കുറ്റക്കാർ
  • പയ്യന്നൂരില്‍ പോലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി.

  • പ്രതികളിലൊരാളായ നിഷാദ് പയ്യന്നൂര്‍ നഗരസഭ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ്.

  • പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും, 2012 ഓഗസ്റ്റ് 1നാണ് കേസിനാസ്പദമായ സംഭവം.

View All
advertisement