advertisement

നവോത്ഥാന നായകന് ആദരം: അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവ്വഹിച്ചു

Last Updated:

കിഫ്ബി ധനസഹായത്തോടെ 3.16 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്മാരകം നിർമ്മിക്കുന്നത്.

ശിലാ സ്ഥാപനച്ചടങ്ങിനിടെ 
ശിലാ സ്ഥാപനച്ചടങ്ങിനിടെ 
കേരള നവോത്ഥാന ചരിത്രത്തിലെ സൂര്യതേജസ്സായ അയ്യാ വൈകുണ്ഠസ്വാമികൾക്കായി സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം നിർമ്മിക്കുന്ന സ്മാരക മന്ദിരത്തിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് അയ്യാ വൈകുണ്ഠസ്വാമി കേരളത്തിന് നൽകിയ സംഭാവനകൾ അതീവ പ്രസക്തമാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ ഓർമ്മിപ്പിച്ചു.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും അദ്ദേഹം നടത്തിയ വിപ്ലവകരമായ പോരാട്ടങ്ങൾ ഇന്നും സമൂഹത്തിന് വഴികാട്ടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കിഫ്ബി ധനസഹായത്തോടെ 3.16 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്മാരകം നിർമ്മിക്കുന്നത്. അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബാലപ്രജാപതി അടിഗളാർ, പി. രാമഭദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി എന്നിവരും ചടങ്ങിൽ സംസാരിച്ചു.
advertisement
എം.എൽ.എമാരായ വി. ജോയ്, ഡി.കെ. മുരളി, കെ. ആൻസലൻ, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നവോത്ഥാന നായകന് ആദരം: അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവ്വഹിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement