ആദ്യരാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 18കാരിക്ക് ദാരുണാന്ത്യം

Last Updated:

ഇരുവരും കിടപ്പറയിലേക്ക് പോയി അൽപ്പസമയത്തിനകമാണ് യുവതിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇബിറൈറ്റ്: ആദ്യ രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 18കാരിക്ക് ദാരുണാന്ത്യം. ബ്രസീലിലെ ഇബിറൈറ്റ് നഗരത്തിലാണ് സംഭവം. ഭർത്താവിന്‍റെ വീട്ടിൽവെച്ചാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
29കാരനായ യുവാവുമൊത്തുള്ള വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് യുവതി രാത്രിയോടെ ഭർത്താവിന്‍റെ വീട്ടിലെത്തിയത്. എന്നാൽ ഇരുവരും കിടപ്പറയിലേക്ക് പോയി അൽപ്പസമയത്തിനകമാണ് യുവതിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. യുവതിയെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുള്ള ടാക്സി ഡ്രൈവറെ വിളിച്ചെങ്കിലും വരാൻ തയ്യാറായില്ലെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. രണ്ടാമത് മറ്റൊരു ടാക്സി വിളിച്ചെങ്കിലും അതും വന്നില്ല. തുടർന്ന് എമർജൻസി സർവീസിൽ വിവരം അറിയിക്കുകയും, ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
എന്നാൽ ശ്വാസതടസം അനുഭവപ്പെട്ട യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ടാക്സി വരാൻ തയ്യാറാകാതിരുന്നതും ആംബുലൻസ് വരാൻ വൈകിയതുമാണ് തന്‍റെ ഭാര്യയുടെ മരണ കാരണമെന്ന് യുവാവ് പറഞ്ഞു.
advertisement
അതിനിടെ യുവതിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വധുവിന്റെ ശരീരത്തിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ലെന്നുംമരണം ആകസ്മികമാണെന്നു പോലീസും വ്യക്തമാക്കി. യുവതി മരിക്കുന്നതിന് മുമ്പ് നിലവിളിയോ ശബ്ദമോ കേട്ടില്ലെന്ന് അയൽക്കാരൻ പോലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ യുവതിക്ക് ബ്രോങ്കൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം ഭർത്താവിന്റെ ഫാമിൽ നടന്ന ചടങ്ങിനിടെയാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മരണത്തെത്തുടർന്ന് ഈ നഗരത്തിൽ ഇനി താൻ താമസിക്കില്ലെന്ന് യുവാവ് പറഞ്ഞു.
advertisement
കൊളംബിയയിലുണ്ടായ മറ്റൊരു സമാന സംഭവത്തിൽ ഒരു യുവതി ഇത്തരത്തിൽ മരണപ്പെട്ടിരുന്നു. അമിതമായ അളവിൽ മയക്കുമരുന്ന് ഉപയോഗിച്ച 32കാരനായ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, അതിനിടെ യുവതിയുടെ മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു.
മറ്റൊരു സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കരാർ ജീവനക്കാരി പിടിയിലായി. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കാണാതായ രോഗിയെ കരാർ ജീവനക്കാരി കൊലപ്പെടുത്തിയതാണന്ന് അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.
advertisement
ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സുമിത(41) എന്ന രോഗിയെ മെയ് 23 ന് വാർഡിൽ നിന്ന് കാണാതാവുകയായിരുന്നു. ആശുപത്രി പരിസരത്ത് അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഭർത്താവ് മൗലി മെയ് 31 ന് പോലീസിന് പരാതി നൽകി. ജൂൺ എട്ടിന് സർക്കാർ ആശുപത്രി സമുച്ചയത്തിലെ മൂന്നാമത്തെ ടവറിലെ എട്ടാം നിലയിൽ അഴുകിയ മൃതദേഹം ആശുപത്രി ജീവനക്കാർ കണ്ടെത്തിയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം കാണാതായ ഭാര്യയുടെ മൃതദേഹമാണോയെന്ന് പരിശോധിക്കാൻ പോലീസ് മൗലിയെ അറിയിച്ചു.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആദ്യരാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 18കാരിക്ക് ദാരുണാന്ത്യം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement