Malappuram | മലപ്പുറത്തുനിന്ന് കാണാതായ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയത്; അയൽവാസിയായ 19കാരൻ അറസ്റ്റിൽ

Last Updated:

ഏഴുവയസുകാരൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിലെ താമസക്കാരനായിരുന്നു ഷിനാസും. എന്നാല്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു

മലപ്പുറം: ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയ (Kidnapping) സംഭവത്തിൽ അയൽവാസിയായ പത്തൊമ്പതുകാരൻ അറസ്റ്റിൽ (Arrest). മലപ്പുറം (Malappuram) വളാഞ്ചേരിയില്‍ നിന്നു കാണാതായ ഏഴു വയസ്സുകാരനെ കൊടുങ്ങല്ലൂരിൽനിന്ന് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പത്തൊമ്ബതുകാരന്‍ ഷിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി മുന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ടമെന്റിലെ താമസക്കാരായ നവാസ് - അഫീല ദമ്ബതികളുടെ മകനായ മുഹമ്മദ് ഹര്‍ഹാനെയാണ് കഴിഞ്ഞ ദിവസം രാവിലെ കൊടുങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഷിനാസ് അയൽവീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളോടുള്ള വൈരാഗ്യം മൂലമാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് പറയുന്നത്. ഫ്ളാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനു പരാതി നല്‍കിയത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷിനാസിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്.
advertisement
ഷിനാസും ഇതേ അപ്പാര്‍ട്ടമെന്റിലെ താമസക്കാരനായിരുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു. ഇയാൾക്കെതിരെ പരാതി നൽകുന്നതിൽ കുട്ടിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് സംശയിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഈ വിഷയത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.
അതേസമയം കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് ഷിനാസ് ഇവിടെ എത്തിയിരുന്നതായി ഫ്ലാറ്റിലെ താമസക്കാർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിനാസ് കൊടുങ്ങല്ലൂരിൽ ഉള്ളതായി കണ്ടെത്തിയത്. പൊലീസ് സംഘം ഷിനാസ് ഉള്ള സ്ഥലം വളഞ്ഞതോടെ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ പൊലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.
advertisement
Summary- A 19-year-old neighbor has been arrested in connection with the kidnapping of a seven-year-old boy. Seven-year-old boy who went missing from Valancherry was found in Kodungallur. Nineteen-year-old Shinas, a neighbor, was arrested by police in connection with the incident. Mohammad Harhan, son of Nawaz and Afila, a resident of Valanchery Munnakkal MR apartment, was found in Kodungallur yesterday morning.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Malappuram | മലപ്പുറത്തുനിന്ന് കാണാതായ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയത്; അയൽവാസിയായ 19കാരൻ അറസ്റ്റിൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement