Arrest | വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു
- Published by:Anuraj GR
- news18-malayalam
Last Updated:
റോഡ് പണിക്കു വന്ന വിപിനുമായി വീട്ടമ്മ പ്രണയത്തിലായത് അറിഞ്ഞ് ഇവരുടെ ഭർത്താവ് ഉപേക്ഷിച്ചുപോയിരുന്നു. വിപിനൊപ്പം താമസിച്ചുവരുന്നതിനിടെയാണ് യുവതി ബംഗാൾ സ്വദേശിയുമായി പ്രണയത്തിലായത്.
കൊല്ലം: വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ മുൻകാമുകൻ ബംഗാൾ സ്വദേശിയെ വെട്ടാൻ ശ്രമിച്ചു. തടസം പിടിക്കുന്നതിനിടെ തലയ്ക്ക് വേട്ടേറ്റ വീട്ടമ്മ ഇപ്പോൾ ചികിത്സയിലാണ്. കൊല്ലം ഓയൂർ കരിങ്ങന്നൂർ ഷഹാന മൻസിലിൽ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കോടനാട് ആലാട്ടിച്ചിറ ചക്കരഹൌസിൽ വിപിൻ(36) എന്നയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നാലു വർഷം മുമ്പ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിൻ വാടകയ്ക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. ഇവർക്ക് ഭർത്താവും രണ്ടുകുട്ടികളുമുണ്ടായിരുന്നു.
ജഹാനയുമായി വിപിൻ പരിചയപ്പെട്ടു. ഇവർ തമ്മിൽ പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭർത്താവ് അവരെ ഉപേക്ഷിച്ചു. തുടർന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി.
എന്നാൽ അതിനിടെ ജഹാന, ബംഗാൾ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിൻ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാൾ സ്വദേശി ജഹാനയുടെ വീട്ടിൽ വന്നു തുടങ്ങി. ഈ വിവരം സമീപവാസികൾ വിപിനെ അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വിപിനും ഷഹാനയും തമ്മിൽ വഴക്ക് ഉണ്ടാകുകയും വിപിൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മിൽ ബന്ധമില്ലാതായിരുന്നു. ഇതിനിടെ ബംഗാൾ സ്വദേശി ജഹാനയ്ക്കൊപ്പം താമസം തുടങ്ങി.
advertisement
ഫോണിൽ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിപിൻ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തിയത്. ഈ സമയം ബംഗാൾ സ്വദേശി വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ വിപിൻ ആക്രമിക്കാൻ ശ്രമിച്ചതോടെ ബംഗാൾ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിപിൻ ബംഗാൾ സ്വദേശിയെ കുത്താൻ ഒരുങ്ങി. തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. സംഭവം അയൽവാസികൾ പൂയപ്പള്ളി പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
advertisement
വിപിനുമായി മുമ്പ് പ്രണയത്തിലായിരുന്നെങ്കിലും അടുത്തകാലത്തായി ഇവർ തമ്മിൽ ബന്ധമില്ലായിരുന്നുവെന്നും ജഹാന രണ്ടു മക്കളുമായി ബംഗാൾ സ്വദേശിക്കൊപ്പം കഴിഞ്ഞു വരികയായിരുന്നുവെന്നും പൂയപ്പള്ളി പൊലീസ് പറഞ്ഞു. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധം കാരണമാണ് വീട്ടമ്മയെ വിപിൻ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.
Also Read- Nationwide Strike | ഹോൺ കേട്ട് ചോദ്യത്തിൽനിന്ന് തടിയൂരിയോ? മറുപടിയുമായി വയനാട്ടിലെ DYFI നേതാവ്
ഇതിനിടെ ജഹാനയുടെ വീടിന് വിപിൻ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘണ തീയണച്ചത്. സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് വിപിനെ അറസ്റ്റു ചെയ്തു. സിഐ രാജേഷ് കുമാർ എസ്ഐമാരായ അഭിലാഷ്, സജി ജോൺ, സുരേഷ് കുമാർ എഎസ്ഐമാരായ ചന്ദ്ര കുമാർ, അനിൽ കുമാർ, രാജേഷ്, എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Location :
First Published :
March 30, 2022 10:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു