യുവാക്കാളെ കൊലപ്പെടുത്തിയശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി

Last Updated:
ജാര്‍ഖണ്ഡ്: രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഗഹാരം തര്‍ഗട്ടു എന്ന ഗ്രാമത്തിലാണ് സംഭവം. യുവാക്കളുടെ ബൈക്കും പെണ്‍കുട്ടികളുടേത് എന്ന് കരുതുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പൊലീസ് കണ്ടെത്തി.
പുനൈ ഒറോണ്‍ (20), മംഗള്‍ ദേവ് ഒറോണ്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. തലചതഞ്ഞരഞ്ഞ നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
ശനിയാഴ്ച ആദിവാസി ഉത്സവത്തില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവാക്കളുടെ കാമുകിമാരാകാം പെണ്‍കുട്ടികളെന്നാണ് സൂചന. യുവാക്കളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് പൊലീസ് പറയുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവാക്കാളെ കൊലപ്പെടുത്തിയശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി
Next Article
advertisement
'മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
'മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
  • മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുൻ ഭർത്താവ് ഓൻലർ ആരോപിച്ചു.

  • 2017 മുതൽ മേരി കോം ബോക്സിംഗ് അക്കാദമിയിലെ ഒരാളുമായി ബന്ധത്തിലാണെന്നും വാട്സാപ്പ് തെളിവുണ്ടെന്നും പറഞ്ഞു.

  • മേരി കോം സാമ്പത്തിക തട്ടിപ്പ് നിഷേധിച്ചു; മുൻ ഭർത്താവ് വിവാഹേതര ബന്ധം ആരോപിച്ചു.

View All
advertisement