മുംബൈ: തളർവാതരോഗിയായ 60കാരിയെ ബലാത്സംഗം ചെയ്ത 22കാരന്‍ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ അപ്‌നഗർ ഏരിയയിൽ ചൊവ്വാഴ്‌ചയാണ് സംഭവം. രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ 22 കാരൻ വയോധികയെ പീഡിപ്പിക്കുകയായിരുന്നു. പക്ഷാഘാതം പിടിപെട്ട വൃദ്ധ ഏഴ് വർഷമായി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.
രാത്രി ഒരു മണിയോടെ 22 കാരൻ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. വൃദ്ധയുടെ ചിത്രം എടുത്ത ശേഷമാണ് പ്രതി മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.
രാവിലെ ചായ നൽകാൻ വന്ന സഹോദരനോട് ഇര സംഭവം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.