അമ്മയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് 22-കാരനെ 18 കാരൻ കുത്തിക്കൊന്നു
- Published by:Sarika N
- news18-malayalam
Last Updated:
പ്രതിയായ 18-കാരൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു
ന്യൂഡൽഹി: അമ്മയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് 22-വയസ്സുകാരനെ 18 കാരൻ കുത്തിക്കൊന്നു. ഔട്ടർ ഡൽഹിയിലെ പശ്ചിം വിഹാറിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അമൻ കുമാർ (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ 18-കാരൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.27-ഓടെയാണ് കുത്തേറ്റ വിവരം അറിയിച്ചുകൊണ്ട് പോലീസിന് പിസിആർ കോൾ ലഭിക്കുന്നത്. അമൻ കുമാർ ഒരു സ്ത്രീക്കൊപ്പം നടന്നുപോകുമ്പോൾ ബന്ധുവായ യുവാവ് ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ അമനെ കുത്തിവീഴ്ത്തിയ ശേഷം പ്രതി ബൈക്കിൽ വേഗത്തിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അമനെ ഉടൻ തന്നെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രതിയുടെ അമ്മയുമായി അമൻ കുമാറിന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ നേരത്തെയും ഇതിനെച്ചൊല്ലി തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
advertisement
കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Location :
New Delhi,New Delhi,Delhi
First Published :
Mar 29, 2026 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് 22-കാരനെ 18 കാരൻ കുത്തിക്കൊന്നു










