മതം മാറാൻ പങ്കാളിയില്‍ നിന്ന് സമ്മര്‍ദ്ദം; ഗര്‍ഭിണിയായ 24കാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
യുവതിയുടെ മരണത്തിന് പിന്നാലെ പങ്കാളിയും സുഹൃത്തും ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞുവെന്നും കുടുംബം പറഞ്ഞു
ലഖ്‌നൗ: യുപിയിലെ ലഖീംപൂര്‍ ഖേരിയില്‍ ഗര്‍ഭിണിയായ 24കാരി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയില്‍. ഇസ്ലാം മതം സ്വീകരിക്കാന്‍ ഇവരുടെ പങ്കാളിയില്‍ നിന്ന് നിരന്തര സമ്മര്‍ദമുണ്ടായിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ മരണത്തിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ പങ്കാളിയും സുഹൃത്തും ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞുവെന്നും കുടുംബം പറഞ്ഞു. സീമ ഗൗതം എന്ന 24കാരിയാണ് മരിച്ചത്. ഇവരുടെ പങ്കാളിയായ നവേദാണ് സീമയെ ലഖീംപൂര്‍ ഖേരിയിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. നവേദിന്റെ സുഹൃത്തായ ഫര്‍ഹാനും ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ സീമ മരിച്ചുവെന്ന് അറിഞ്ഞതോടെ നവേദും ഫര്‍ഹാനും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതികളെ കണ്ടെത്തി. അതേസമയം സീമയെ വിഷം കൊടുത്ത് കൊന്നതാണെന്ന് സഹോദരന്‍ ആരോപിച്ചു.ലഖീംപൂര്‍ ഖേരി സ്വദേശിനിയാണ് സീമ ഗൗതം. നവേദുമായി ലിവ്ഇന്‍ റിലേഷനിലായിരുന്നു ഇവര്‍. ജില്ലയിലെ റോസ പ്രദേശത്ത് ഒരു വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നവേദും ഫര്‍ഹാനും ചേര്‍ന്ന് സീമയെ ആശുപത്രിയില്‍ എത്തിച്ചത്. സോയ സിദ്ദീഖി എന്ന പേരിലാണ് ഇരുവരും സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം സീമ മരിച്ചതായി ഡോക്ടര്‍ ഇവരെ അറിയിച്ചിരുന്നു. അതോടെ ഇരുവരും ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.
advertisement
എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി ദമ്പതികള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. കൂടാതെ സീമ ഗര്‍ഭിണിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇസ്ലാം മതത്തിലേക്ക് മാറാന്‍ നവേദ് സീമയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. സീമയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നവേദ്, ഫര്‍ഹാന്‍, മുസ്താഖിം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുസ്താഖിനെ ഇരുവരെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Location :
Uttar Pradesh
First Published :
May 29, 2023 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മതം മാറാൻ പങ്കാളിയില്‍ നിന്ന് സമ്മര്‍ദ്ദം; ഗര്‍ഭിണിയായ 24കാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിൽ