പ്ലസ് ടു ഫലം റദ്ദാക്കി എന്ന് വ്യാജവാർത്ത: ബിജെപി പഞ്ചായത്തംഗം അറസ്റ്റിൽ

Last Updated:

പ്ലസ് ടു പരീക്ഷാഫലം റദ്ദാക്കി.. മന്ത്രിക്ക് തെറ്റുപറ്റി എന്ന തമ്പ് നെയിൽ അടക്കമുള്ള വാർത്തയാണ് ഇയാൾ അപ്‌ലോഡ് ചെയ്തത്

നിഖിൽ മനോഹര്‍
നിഖിൽ മനോഹര്‍
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം റദ്ദാക്കി എന്ന വ്യാജ വാർത്ത യുട്യൂബ് വഴി പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘വീ കാൻ മീഡിയ’ എന്ന യു ട്യൂബ് ചാനൽ നടത്തുന്ന കൊല്ലം പോരുവഴി പഞ്ചായത്ത്‌ എട്ടാം വാർഡ് അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് അംഗമായ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്.
Also Read- സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം, പരസ്യ സ്വയംഭോഗം; ദൃശങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് യുവതി
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്ലസ് ടു പരീക്ഷാഫലം റദ്ദാക്കി.. മന്ത്രിക്ക് തെറ്റുപറ്റി എന്ന തമ്പ് നെയിൽ അടക്കമുള്ള വാർത്തയാണ് ഇയാൾ അപ്‌ലോഡ് ചെയ്തത്. ഈ വീഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. പരാതി വന്നതോടെ ഇതിന് പിന്നാലെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ അറിയിച്ചത്. ഇത്തരത്തിൽ ചില യൂട്യൂബ് ചാനലുകൾ വ്യാജവാർത്തകൾ നൽകുന്നതായി വ്യാപക പരാതിയുണ്ട്.
advertisement
ഇയാൾ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസാണ് പൊലീസിൽ പരാതി നൽകിയത്. റിസൾട്ട് പ്രഖ്യാപിക്കുന്നതിന് സമാനമായൊരു വീഡിയോ തയ്യാറാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പൊലീസ് പറയുന്നത്. ഞായറാച രാത്രിയാണ് ഇയാളെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്ലസ് ടു ഫലം റദ്ദാക്കി എന്ന് വ്യാജവാർത്ത: ബിജെപി പഞ്ചായത്തംഗം അറസ്റ്റിൽ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement