• HOME
  • »
  • NEWS
  • »
  • crime
  • »
  • Palakkad Murder| സുബൈർ വധം: മൂന്നു RSS പ്രവർത്തകർ കൂടി അറസ്റ്റിൽ

Palakkad Murder| സുബൈർ വധം: മൂന്നു RSS പ്രവർത്തകർ കൂടി അറസ്റ്റിൽ

കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

  • Share this:
    പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ (subair murder)മൂന്ന് ആർ എസ് എസ് പ്രവർത്തകർ (RSS)കൂടി അറസ്റ്റിൽ. സുചിത്രൻ ,ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണിവര്‍. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി.

    കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ പൊളിച്ച ബൈക്ക് വാങ്ങിയ ആക്രി കടയുടമ ഷാജിതാണ് അറസ്റ്റിലായത്. സുബൈർ വധത്തിൽ ഇന്നലെ ഗൂഢാലോചനയിൽ പങ്കെടുത്ത വേനോലി സ്വദേശി ശ്രുബിൻ ലാലിനെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

    ഇന്നലത്തെ അറസ്റ്റ് ചെയ്ത ഒരാൾ ഉൾപ്പെടെ ശ്രീനിവാസൻ വധ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. എന്നാൽ ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ മൂന്നാമത്തെയാൾ ഇപ്പോഴും  ഒളിവിലാണ്. സുബൈർ കേസിൽ പിടിയിലായ ശ്രുബിൻലാൽ ഗൂഡാലോചനയിൽ പങ്കെടുക്കുകയും കൊലപാതകത്തിനായി സുഹൃത്ത് ശരവണനെ സംഘത്തിൽ ചേർക്കുകയും ചെയ്തയാളാണ്.സുബൈർ കേസിൽ മുഖ്യ പ്രതികളുൾപ്പടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.

    Also Read-മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം

    ഏപ്രിൽ 15 നാണ് പാലക്കാട് എലപ്പുള്ളിയില്‍ സുബൈറിനെ വെട്ടിക്കൊന്നത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്.

    Also Read-നടൻ ധർമജനെതിരെ ‌വഞ്ചനാകേസ്; 43 ലക്ഷം വാങ്ങി ധര്‍മ്മൂസ് ഫിഷ് ഹബ് മീന്‍ എത്തിച്ചില്ലെന്ന് പരാതി

    സുബൈറിന്റെ കൊലപാതകത്തിനു പിന്നാലെ പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും വെട്ടിക്കൊന്നിരുന്നു. 24 മണിക്കൂറിനിടെയാണ് പാലക്കാട് ജില്ലയില്‍ രണ്ട് കൊലപാതകങ്ങൾ നടന്നത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

    പാലക്കാട്ടെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയിൽ കയറിയാണ് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
    Published by:Naseeba TC
    First published: