പൊതുടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; മർദനത്തിനിരയായി യുവതി മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
പൈപ്പിൽ നിന്ന് ആദ്യം വെള്ളമെടുക്കുന്നത് ആരാണെന്നായിരുന്നു തർക്കം
പൊതു ടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുള്ള ദമോലിയ ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരിയായ യുവതിയാണ് മർദനത്തെ തുടർന്ന് മരണപ്പെട്ടത്.
ഓഗസ്റ്റ് മുപ്പതിനായിരുന്നു സംഭവം. പൈപ്പിൽ നിന്ന് ആദ്യം വെള്ളമെടുക്കുന്നത് ആരാണെന്നായിരുന്നു തർക്കം. ലദൈതി ദേവി, രചന എന്നിവർ തമ്മിലാണ് സംഘർഷമുണ്ടായത്. ഇരുവരും തമ്മിലുള്ള വഴക്കിൽ കൂടുതൽ പേർ ഇടപെടുകയും ലദൈതി ദേവിയെ വടി ഉപയോഗിച്ച് മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെയാണ് യുവതി മരണപ്പെട്ടത്. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റേബരി, സുനിൽ, ഛേദ ലാൽ എന്നിവരാണ് അറസ്റ്റിലായത്.
advertisement
പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിലായി. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. ജോബിൻ ജോണിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി കൊച്ചിയിലെ വീട്ടിലെത്തി പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വയനാട്ടിലെത്തിയാണ് കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.
advertisement
കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്.
Location :
First Published :
September 02, 2021 6:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊതുടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; മർദനത്തിനിരയായി യുവതി മരിച്ചു


